ജി.ഡി.ആർ.എഫ്.എ കാമ്പയിന് പുരസ്കാരം
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്.എ) പൊതുജന ബോധവത്കരണ കാമ്പയിന് സിംഗപ്പൂരിൽ നടന്ന ഗവൺമെന്റ് മീഡിയ കോൺഫറൻസ് 2024ൽ പുരസ്കാരം ലഭിച്ചു.
യു.എ.ഇ പ്രാദേശിക ഗവൺമെന്റ് വിഭാഗത്തിലെ ഏറ്റവും മികച്ച കാമ്പയിനായാണ് ജി.ഡി.ആർ.എഫ്.എയുടെ കാമ്പയിൻ തിരഞ്ഞെടുക്കപ്പെട്ടത്. ‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ എന്ന കാമ്പയിനാണ് പുരസ്കാരം. ദുബൈയിലെ വിസ സേവനങ്ങളും മറ്റ് താമസ കുടിയേറ്റ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതാണ് കാമ്പയിൻ. ജി.ഡി.ആർ.എഫ്.എ ദുബൈ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ നാജില ഉമർ അൽ ദൗഖി പുരസ്കാരം ഏറ്റുവാങ്ങി.
ഇമിഗ്രേഷൻ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ ഡിപ്പാർട്മെന്റിന് ലഭിക്കുന്ന അന്വേഷണങ്ങളുടെ എണ്ണം കുറക്കാനും വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം വർധിപ്പിക്കാനുമാണ് ലക്ഷ്യം. കൂടുതൽ കാര്യക്ഷമമായ സേവന അനുഭവത്തിനായി ഡിപ്പാർട്മെന്റിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ഇത് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ എല്ലാ മാസവും ദുബൈ ഇമിഗ്രേഷൻ ഇത്തരത്തിൽ ബോധവത്കരണം നടത്തിവരുന്നുണ്ട്. നിലവിൽ വാഫി മാളിൽ കാമ്പയിൻ നടന്നുവരുകയാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയുള്ള കാമ്പയിൻ വെള്ളിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.