ശ്യാമപ്രസാദിനും വിൻസി അലോഷ്യസിനും പുരസ്കാരം
text_fieldsദുബൈ: നടൻ മുരളിയുടെയും നാടകാചാര്യൻ പ്രഫസർ ജി. ശങ്കരപ്പിള്ളയുടെയും ഓർമക്കായി ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് പൂർവ വിദ്യാർഥി കൂട്ടായ്മ (ഡെബ്കാസ്) യു.എ.ഇ ചാപ്റ്റർ നൽകുന്ന പുരസ്കാരം ദുബൈ ലാവന്റർ ഹോട്ടലിൽ ഫെബ്രുവരി 25നു നടത്തുന്ന ‘സമർപ്പണം 2024-എഡിഷൻ രണ്ട്’ വേദിയിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ പരീക്ഷണാത്മക നാടകത്തിന്റെ വക്താവും ‘തനത്’ നാടകങ്ങൾ ഉൾപ്പെടെയുള്ള നാടകക്കളരി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഉൾപ്പെടെയുള്ള നാടക സംരംഭങ്ങളുടെ സ്ഥാപകനുമായിരുന്ന അന്തരിച്ച ജി. ശങ്കരപിള്ളയുടെ പേരിലുള്ള ‘ക്രിയേറ്റിവ് ബ്രില്യൻസ് അവാർഡ്’ സിനിമ -നാടക സംവിധായകനും രചയിതാവും നടനുമായ ശ്യാമപ്രസാദിന് നൽകും.
മഹാ നടൻ മുരളിയുടെ പേരിലുള്ള ‘ദി ഹോളി ആക്ടർ ആവാർഡ്’ നടി വിൻസി അലോഷ്യസിനാണ്. കോളജിലെ വിദ്യാഭ്യാസപരമായി മികവ് പുലർത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.