അക്ഷരക്കൂട്ടം സാഹിത്യ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
text_fieldsഅജ്മാന്: യു.എ.ഇ യിലെ പ്രമുഖ സാഹിത്യ കൂട്ടായ്മയായ അക്ഷരക്കൂട്ടം നടത്തിയ സാഹിത്യ മത്സ രത്തിലെ വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. അക്ഷരകൂട്ടത്തിെൻറ ഇരുപ താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജേതാക്കള്‍ പുരസ്കാരം ഏറ്റുവാങ്ങി. കവ ിതാ വിഭാഗത്തില്‍ സോണിയ ഷിനോയ് മുരളി മംഗലത്തില്‍ നിന്നും കഥാ വിഭാഗത്തില്‍ രഞ്ജിത്ത് വാസുദേവന്‍ സലിം അയ്യനത്തില് നിന്നും ലേഖനം വിഭാഗത്തില്‍ സലീം നൂര്‍ ഒരുമനയൂര്‍ കെ.എം അബ്ബാസില്‍ നിന്നും ഒന്നാം സ്ഥാന പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
കഥ രചനയില്‍ രണ്ടാസ്ഥാനം കൈവരിച്ച ആഷിഫ് അസീസിന് വേണ്ടി ആര് ശിഹാബ് പോള്‍ സെബാസ്റ്റ്യനിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ലസിത സംഗീത് വെള്ളിയോടനില് നിന്നും കവിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ അജിത്ത് കുമാര്‍ അനന്തപുരിക്ക് വേണ്ടി ബേബി മൂക്കുതല ഷാജി ഹനീഫില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. മൂന്നാം സ്ഥാനം നേടിയ സഹര്‍ അഹമദ് രാജേഷ് ചിത്തിരയില്‍ നിന്നും പുരസ്കാരം സ്വീകരിച്ചു. സമ്മാനാർഹമായ കവിതകളെ കുറിച്ച് പി.ശിവപ്രസാദും കഥകളെ കുറിച്ച് അസിയും ലേഖനത്തെ കുറിച്ച് റോജിന്‍ പൈനുമ്മൂടും സംസാരിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് ‘ഗള്‍ഫ് എഴുത്തിലെ സമകാലീനതയും സര്‍ഗ്ഗാത്മകതയും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറില്‍ രാജേഷ് ചിത്തിര വിഷയം അവതരിപ്പിച്ചു. വെള്ളിയോടൻ, മുരളി മംഗലത്ത്, ഇ.കെ ദിനേശന്, സിന്ധു എം, എന്നിവര്‍ സംസാരിച്ചു. കെ.എം അബ്ബാസ് ചടങ്ങ് നിയന്ത്രിച്ചു.
പഠന മികവിനുള്ള ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല് മക്തൂം ഫൗണ്ടേഷന് വിദ്യാഭ്യാസ അവാര്‍ഡ് നേടിയ കവയിത്രിയും ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റ് ലിയോ ജയെൻറ മകളുമായ ഗാഥയെ ചടങ്ങില്‍ ആദരിച്ചു. അജ്മാന് ഇന്ത്യന്‍ സോഷ്യല്‍ സെൻററിൽ നടന്ന ചടങ്ങില്‍ ഇസ്മയില്‍ മേലടി അധ്യക്ഷനായിരുന്നു. ഉണ്ണി കുലുക്കല്ലൂര്‍ ആമുഖ ഭാഷണം നടത്തി. അക്ഷരക്കൂട്ടത്തിെൻറ നാള്‍വഴികള്‍ ഷാജി ഹനീഫ് വിശദീകരിച്ചു. വനിത വിനോദ് സ്വാഗതവും മനീഷ് നരണിപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.