അവയവദാനത്തിനായി ബോധവത്കരണം
text_fieldsദുബൈ: രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കാനായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ബോധവത്കരണ പ്രചാരണം തുടങ്ങി. ലോക ട്രാൻസ്പ്ലാന്റ് ദിനത്തോടനുബന്ധിച്ച് അൽ ജദ്ദാഫിലെ ഡി.എച്ച്.എ ആസ്ഥാനത്താണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ അവയവദാന പദ്ധതിയായ ‘ഹയാത്തി’നെ പ്രോത്സാഹിപ്പിക്കുകയാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. എല്ലാ വർഷവും ജൂൺ ആറിനാണ് ലോക ട്രാൻസ്പ്ലാന്റ് ദിനം ആചരിക്കുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ റോഡ് ഷോകളും ബോധവത്കരണ ക്യാമ്പുകളും സംഘടിപ്പിക്കും. പ്രചാരണത്തിന്റെ ഭാഗമായുള്ള ആദ്യ റോഡ് ഷോ അടുത്തിടെ ഫ്ലൈദുബൈ കാമ്പസിൽ നടന്നിരുന്നു.
റാഷിദ് ഹോസ്പിറ്റൽ, ദുബൈ ഹോസ്പിറ്റൽ, അൽ ജലീല ചിൽഡ്രൻസ് സ്പെഷാലിറ്റി ഹോസ്പിറ്റൽ, മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റൽ, മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റൽ, കിങ്സ് കോളജ് ഹോസ്പിറ്റൽ ലണ്ടൻ എന്നിവിടങ്ങളിലാണ് ഈ മാസം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഹയാത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി http:mohap.gov.ae/en/services/social/organ-donation സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.