പെരുന്നാൾ ദിനത്തിൽ പൊലീസിനൊപ്പം ബോധവത്കരണം
text_fieldsദുബൈ: ജബൽ അലി മേഖലയിൽ ദുബൈ പൊലീസിനോടൊപ്പം മർകസ്, ഐ.സി.എഫ്, ആർ.എസ്.സി പ്രവർത്തകർ കോവിഡ് മാനദണ്ഡം പാലിക്കാൻ ബോധവത്കരണം നടത്തി. പെരുന്നാൾ നമസ്കാരം നടക്കുന്ന സ്ഥലങ്ങൾ, ജനങ്ങൾ കൂട്ടം കൂടുന്ന ഹൈപ്പർമാർക്കറ്റ്, ലേബർ ക്യാമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘമെത്തി.
അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനാണ് പ്രധാനമായും ബോധവത്കരണം നടത്തിയത്. ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്ക്, ദുബൈ ഇൻഡസ്ട്രിയൽ സിറ്റി, ഇൻഡസ്ട്രിയൽ ഏരിയ, ഫ്രീസോൺ തുടങ്ങിയ സ്ഥലങ്ങളിൽ നൂറോളം പ്രവർത്തകരാണ് സേവനം ചെയ്തത്. ജബൽ അലി പൊലീസ് സ്റ്റേഷനിൽ പൊലീസ് മേധാവികൾ ഈദ് സന്ദേശം കൈമാറി.
കേണൽ ആദിൽ സുവൈദി, മേജർ അബ്ദുല്ല ഫലാസി തുടങ്ങിയ പൊലീസ് മേധാവികൾ സംബന്ധിച്ചു.
വിവിധ ഏരിയകളിൽ ലുകുമാൻ മങ്ങാട്, സദഖതുല്ല വളാഞ്ചേരി, റിയാസ് കണ്ണൂർ, മുഹമ്മദ് കലന്തർ, അബ്ദുൽറഹ്മാൻ കുഞ്ഞാവ, ഷൗക്കത്ത് ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.