കുട്ടികൾ ബാൽക്കണിയിൽനിന്ന് വീഴുന്നത് തടയാൻ ബോധവത്കരണം
text_fieldsഷാർജ: ബാൽക്കണിയിൽനിന്നും ജനാലകളിൽനിന്നും കുട്ടികൾ വീഴുന്നത് തടയാൻ ശിശു സംരക്ഷണ വകുപ്പ് (സി.എസ്.ഡി) ഫീൽഡ് സന്ദർശനം നടത്തി. ഷാർജയിലെ അൽ നഹ്ദയിൽ നിന്നും ആരംഭിക്കുന്ന സന്ദർശനങ്ങൾ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കാനാണ് പദ്ധതി.
ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി, ഷാർജ സിറ്റി മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ‘ആദ്യം അവരുടെ സുരക്ഷ’ (ദേർ സേഫ്റ്റി ഫസ്റ്റ്) എന്ന വേനൽക്കാല കാമ്പയിന് സി.എസ്.ഡി തുടക്കം കുറിച്ചിരിക്കുന്നത്.
കുട്ടികളുടെ ജീവന് അപകടകരമായേക്കാവുന്ന അത്യാഹിതങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ബാൽക്കണിയിൽനിന്നും ജനലുകളിൽനിന്നും വീഴുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കുട്ടികൾക്കിടയിൽ വ്യാപകമായ പരിക്കുകൾക്കും മരണങ്ങൾക്കും കാരണമാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രായോഗിക മാർഗനിർദേശം നൽകുകയുമാണ് ഫീൽഡ് സന്ദർശനങ്ങൾകൊണ്ട് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.