പാരാലിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇമാറാത്തിയായി ആയിഷ മുഹേരി
text_fieldsദുബൈ: ആഗസ്റ്റിൽ ടോക്യോയിൽ ആരംഭിക്കുന്ന പാരാലിമ്പിക്സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇമാറാത്തിയായി ഷൂട്ടിങ് താരം ആയിഷ അൽ മുഹേരി.
പെറുവിലെ ലിമയിൽ നടക്കുന്ന നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവരുടെ വേൾഡ് കപ്പ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ റെക്കോഡിട്ടതോടെയാണ് ആയിഷ പാരാലിമ്പിക്സ് യോഗ്യത നേടിയത്. ദുബൈ ഷൂട്ടിങ് ക്ലബ് അംഗമാണ്. പാരാലിമ്പിക്സിന് 71 ദിവസം ബാക്കി നിൽക്കെയാണ് ആയിഷയുടെ ചരിത്രനേട്ടം. വനിത കായികതാരങ്ങൾക്ക് യു.എ.ഇ നൽകുന്ന പ്രാധാന്യത്തിെൻറ തെളിവാണ് ആയിഷയുടെ നേട്ടം.
യു.എ.ഇ ജനതക്കും ഇമാറാത്തി വനിതകൾക്കും ഈ നേട്ടം സമർപ്പിക്കുന്നുവെന്ന് ആയിഷ പറഞ്ഞു. വിജയത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ദുബൈ ഷൂട്ടിങ് ക്ലബിന് നന്ദി അറിയിക്കുന്നു. 18 മാസം മാത്രം നീണ്ടുനിന്ന പരിശീലനത്തിലാണ് നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
ആയിഷയെ ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ് അഭിനന്ദിച്ചു. നേതൃത്വത്തിെൻറ പിന്തുണയും നിശ്ചയദാർഢ്യ വിഭാഗക്കാരോടുള്ള കരുതലും അടിവരയിടുന്നതാണ് ആയിഷയുടെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞകാലത്തിനുള്ളിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനമാണ് ആയിഷ പുറത്തെടുത്തതെന്ന് ദുബൈ ക്ലബ് ചെയർമാൻ താനി ജുമ ബെറെഗാദ് പറഞ്ഞു.
ജപ്പാനിലെ ടോക്യോയിൽ ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് പാരാലിമ്പിക്സ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ നടക്കേണ്ടതാണ്.
എന്നാൽ, ഒളിമ്പിക്സ് മാറ്റിവെച്ചതോടെ പാരാലിമ്പിക്സും മാറ്റുകമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് പാരാലിമ്പിക്സ് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.