അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനവും പ്രദര്‍ശനവും ഷാര്‍ജയില്‍
text_fieldsദുബൈ: പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനത്തിനും പ്രദര്‍ശനത്തിനും ഷാര്‍ജ വേദിയാകും. ഇൗ മാസം 19, 20 ദിവസങ്ങളിലായാണ് യു.എ.ഇയിലെ ആദ്യ അന്താരാഷ്്ട്ര ആയുര്‍വേദ സമ്മേളനം ഷാര്‍ജയില്‍ നടക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ യു.എ.ഇയിലെ പൊതുവേദിയായ എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (ഈഗ) യുടെ നേതൃത്വത്തിലാണ് സമ്മേളനം.
ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതിയോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളും സംഘടനകളും പങ്കാളികളാകും. ഷാര്‍ജയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടല്‍ വേദിയാകുന്ന സമ്മേളനത്തില്‍ ജീവിത ശൈലി രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആയുര്‍വേദത്തിലൂടെ പരിഹാര നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും ഉള്‍പ്പെടുന്ന പഠന സെഷനുകളും വിവിധ സെമിനാറുകളും ഒരുക്കിയിട്ടുണ്ട്.
മസാജ് തെറാപ്പിയായി ഈ ചികിത്സാരീതിയെ കാണുന്ന പ്രവണതക്ക് മാറ്റം വരുത്താനും യഥാര്‍ത്ഥ ആയുര്‍വേദത്തിെൻറ പ്രാധാന്യത്തെ മുഖ്യധാരയിലെത്തിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളിലും ആയുര്‍വേദ പരിഹാരം നിര്‍ദേശിക്കുന്ന വിദഗ്ധരുടെ ക്ലാസുകളും സമ്മേളനത്തിലുണ്ടാവും. കോട്ടക്കല്‍ ആര്യവൈദ്യശാല ചീഫ് സൂപ്രണ്ടായ ഡോക്ടര്‍ പി.മാധവന്‍ കുട്ടി വാര്യര്‍, പുണെയിലെ അന്താരാഷ്്്ട്ര ആയുര്‍വേദ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ സുഭാഷ് റാനഡെ എന്നിവരടക്കം ഇൗ രംഗത്തെ പ്രഗല്‍ഭ വ്യക്തികള്‍ സമ്മേളത്തിനെത്തും.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 300 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളിലായി കേരളത്തിലെയും യു.എ.ഇയിലെയും 15 പ്രമുഖ ആയുര്‍വേദ വിദഗ്ധരാണ് സംവദിക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. വിട്ടുമാറാത്ത പഴകിയ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന രോഗികള്‍ക്ക് ആയുര്‍വേദ പരിഹാരം നിര്‍ദ്ദേശിക്കുന്ന ‘ജീവനീയം’ എന്നതാണ് സമ്മേളനത്തിെൻറ മുഖ്യ സെഷൻ. സമ്മേളനത്തോടൊപ്പം ആയുര്‍വേദ ആശുപത്രികള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കോളേജുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ അണിനിരക്കുന്ന എക്‌സ്‌പോയും നടക്കും.
യു.എ.ഇയിലെ അറുപതോളം ആയുര്‍വേദ ക്ലിനിക്കുകള്‍ പങ്കെടുക്കും. ആയുര്‍വേദ രംഗത്ത് കരിയര്‍ ഗൈഡന്‍സ്, നിക്ഷേപ സാധ്യതകള്‍ എന്നിവയ്ക്കും പ്രത്യേക സെഷനുകളുണ്ടാവും. ഇന്ത്യയിലും യുഎഇയിലുമായി തുടര്‍ ചികിത്സ നടത്താനുളള പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കുന്നതിനും സമ്മേളനത്തില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെൻറ് അസോസിയേഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഐ.ബി.പി.സി ഷാര്‍ജ, ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍, സയന്‍സ് ഇന്ത്യാ ഫോറം എന്നിവയുടെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സമ്മേളനത്തിെൻറ ഇവൻറ് പാർട്ണർ അലങ്കാ ഇവൻറസാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് www.maice.ae സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.