Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉമ്മൻ ചാണ്ടി: ആത്യന്തികമായി ജനനേതാവ്​ -ഡോ. ആസാദ്​ മൂപ്പൻ
cancel
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മൻ ചാണ്ടി:...

ഉമ്മൻ ചാണ്ടി: ആത്യന്തികമായി ജനനേതാവ്​ -ഡോ. ആസാദ്​ മൂപ്പൻ

text_fields
bookmark_border

ദുബൈ: ആത്യന്തികമായി ജനങ്ങളുടെ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന്​ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍. ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് ഊര്‍ജ്ജമായി കാണുന്ന നേതാവാണ്​ അദ്ദേഹം. നേതാവെന്ന നിലയില്‍ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുളള അദ്ദേഹത്തി​െൻറ കഴിവും ദീര്‍ഘവീക്ഷണം നിറഞ്ഞ ചിന്തകളും എല്ലായ്​പ്പോഴും പ്രചോദനമാണ്.

ജനങ്ങള്‍ക്കുവേണ്ടിയുളള ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായാലും സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരുന്നതായാലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളായാലും അദ്ദേഹം കേരള മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ സവിശേഷമായ പ്രതിഫലനങ്ങളാണ് ഈ രംഗങ്ങളിലെല്ലാം പ്രകടമായത്. ക്രിയാത്മകമായ മാറ്റം സൃഷ്​ടിക്കാനുളള അദ്ദേഹത്തി​െൻറ നിരന്തരമായ പരിശ്രമവും വിജയം കൈവരിക്കുംവരെയുളള പ്രവര്‍ത്തനങ്ങളും ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തുണയായിട്ടുളളത്.

മൂന്ന്​ പതിറ്റാണ്ടായി ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാന്‍ സാധിച്ചതിലും പല ഘട്ടങ്ങളിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതിലും അതിയായ സന്തോഷമുണ്ട്. ആസ്​റ്ററി​െൻറ ശൃംഖല കേരളത്തില്‍ വികസിപ്പിച്ച ഓരോ ഘട്ടങ്ങളിലും ആസ്​റ്റര്‍ മെഡ്‌സിറ്റി കേരളത്തില്‍ ആരംഭിച്ചപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ലഭിച്ചു. വയനാട്ടില്‍ ഡി.എം വിംസ് മെഡിക്കല്‍ കോളജ് സ്ഥാപിച്ചപ്പോഴും അദ്ദേഹത്തി​െൻറ സഹായമെത്തി.

നമ്മുടെ നാട്ടിലെ ഏറ്റവും ശക്തനും ആദരണീയനുമായ രാഷ്​ട്രീയക്കാരനായിരുന്നിട്ടും അദ്ദേഹത്തി​െൻറ എളിമ നിറഞ്ഞ പെരുമാറ്റം എല്ലായ്‌പ്പോഴും വിലമതിക്കുന്നു. എം.എല്‍.എയായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ കേരളത്തിലെ ഏറ്റവും സൂക്ഷ്മഗ്രാഹിയായ രാഷ്ട്രീയ നേതാക്കളിലൊരാളായ ഉമ്മന്‍ ചാണ്ടിയെ ഞങ്ങള്‍ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നുവെന്നും ആസാദ്​ മൂപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyAzad Moopen
News Summary - Azad Moopen about Oommenchandy
Next Story