െകാതിപ്പിച്ചു കൊല്ലുന്ന അസ്ഹർ
text_fieldsമുഹമ്മദ് അസ്ഹറുദ്ദീൻ ഇന്ത്യൻ ക്രിക്കറ്റിെൻറ തലപ്പത്തും യു. ഷറഫലി കേരള ഫുട്ബാളിെൻറ അമരത്തും തിളങ്ങിനിൽക്കുന്ന കാലം. കളിഭ്രാന്തനായ മലപ്പുറം മൂന്നിയൂർ കളിയാട്ടുമുക്ക് മെയ്തീൻ കുട്ടിക്ക് കുടുംബത്തിലേക്കെത്തിയ രണ്ട് കുഞ്ഞ് അതിഥികൾക്ക് പേരിടാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അനുജെൻറ മകനെ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നും സ്വന്തം മകനെ ഷറഫലി എന്നും വിളിച്ചു. മലപ്പുറത്തിെൻറ മണ്ണിൽ പന്തുതട്ടി വളർന്ന അസ്ഹറിന് ക്രിക്കറ്റിനേക്കാൾ താൽപര്യം ഫുട്ബാളായിരുന്നു. അതിനേക്കാൾ താൽപര്യമുള്ള മറ്റൊന്നുണ്ടായിരുന്നു, ഭക്ഷണം.
ക്രിക്കറ്റിലും ഫുട്ബാളിലും ഒന്നുമാകാൻ കഴിഞ്ഞില്ലെങ്കിലും അസ്ഹർ വളർന്ന് വലുതായപ്പോൾ ഒന്നാന്തരം ഭക്ഷണ പ്രേമിയായി. പ്രേമം എന്ന് പറഞ്ഞാൽ ചെറിയ പ്രേമമൊന്നുമല്ല. നല്ല ഭക്ഷണം എവിടെയുണ്ടെങ്കിലും തേടിയെത്തും. സ്വന്തം മൊബൈലിൽ ചിത്രീകരിക്കും. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ഇപ്പോൾ ദുബൈയിലെ അറിയപ്പെടുന്ന ഫുഡ് േവ്ലാഗറായി മാറിയിരിക്കുകയാണ് അസ്ഹർ േവ്ലാഗർ എന്നറിയപ്പെടുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ.
ഭക്ഷണപ്രേമം മൂത്താണ് ഹോട്ടൽ മാനേജ്മെൻറ് പഠിച്ചത്. 2012ൽ ബുർജുൽ അറബിൽ ഷെഫായി എത്തിയതോടെയാണ് അസ്ഹറിെൻറ ഭക്ഷണലോകം മാറിമറിഞ്ഞത്. മറീന ജുമൈറ, ലേ മെറിഡിയൻ പോലുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഷെഫായി ജോലി ചെയ്യുേമ്പാഴും കൂടുതൽ ഭക്ഷണം തേടി പുറത്തിറങ്ങാനായിരുന്നു അസ്ഹറിന് താൽപര്യം.
ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ യു.എ.ഇയിലെ 300ഓളം ഹോട്ടലുകളിൽ അസ്ഹറെത്തി. നാട്ടിലായിരുന്നപ്പോൾ ചില പുതിയ രുചികൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ നൽകിയിരുന്നെങ്കിലും ക്ലിക്കായില്ല. അന്ന് ഇൻസ്റ്റ ഗ്രാമിന് അത്രത്തോളം പ്രാധാന്യം ലഭിച്ചിരുന്നില്ല. 2017ൽ അൾട്രാ ലക്ഷ്വറി ഷിപ്പായ സിൽവർ സീയിൽ നാടുകറങ്ങാനിറങ്ങി. ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവിെൻറ റോളായിരുന്നു അസ്ഹറിന്. ദുബൈയിൽ നിന്ന് തുടങ്ങിയ യാത്ര യൂറോപ്പിലൂടെ 30 ലോകരാജ്യങ്ങൾ താണ്ടി. ഓരോ രാജ്യങ്ങളിലെത്തിയപ്പോഴും അസ്ഹർ തെൻറ വീഡിയോ ഷൂട്ടിങ് മറന്നില്ല.
2017െൻറ തുടക്കത്തിൽ തുടങ്ങിയ യാത്ര ഡിസംബറിലാണ് അവസാനിച്ചത്. പിന്നീട് ജോലി രാജിവെച്ച അസ്ഹർ ഇപ്പോൾ സ്വന്തമായി സോഷ്യൽ മീഡിയ, ഇവൻറ് മാനേജ്മെൻറ് മാർക്കറ്റിങ് സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെത്തി ഭക്ഷണങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
travel_n_cuisine_by_azhar എന്ന ഇൻസ്റ്റഗ്രാം പേജിന് 70k ഫോളോവേഴ്സുണ്ട്. ടിക്ടോക്കിലൂടെയാണ് അസ്ഹർ താരമായത്. 94000 പേരാണ് ടിക്ടോകിൽ ഫോളോ ചെയ്യുന്നത്. യൂ ട്യൂബ് അത്ര സജീവമായിട്ടില്ലെങ്കിലും 11k എത്തി. കേരളത്തിലും നോട്ടമുണ്ട് അസ്ഹറിന്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള രുചികൾ വ്യത്യസ്തമാണ്. ഇതെല്ലാം ഭക്ഷണപ്രേമികളുടെ മുന്നിലെത്തിക്കണം. കോവിഡ് മൂലം നഷ്ടത്തിലായ ഹോട്ടലുകളെ സഹായിക്കണമെന്ന ആഗ്രഹത്താൽ നിരവധി േവ്ലാഗുകൾ ചെയ്തിരുന്നുവെന്നും അസ്ഹർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.