മലയാളി എഴുത്തുകാരെ അധിക്ഷേപിച്ച് ബി. ജയമോഹൻ
text_fieldsഷാർജ: മലയാളത്തിലെ എഴുത്തുകാരും തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്ന് എഴുത്തുകാരൻ ബി. ജയമോഹൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിനെക്കുറിച്ച് ഷാർജ പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്. തമിഴന്മാരെയും താൻ വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എഴുത്തുകാരൻ എന്ന നിലയിൽ ഒരാളുടെയും അംഗീകാരമോ അവാർഡോ ഞാൻ പ്രതീക്ഷിക്കുന്നില്ല. തെറ്റു കണ്ടാൽ അത് വിമർശിക്കും. അതിനെതിരെ ആര് എന്ത് പറഞ്ഞാലും എനിക്ക് വിഷയമില്ല.
തമിഴ്നാട്ടിലെ കാടുകളിൽ മലയാളികൾ വലിച്ചെറിയുന്ന ബിയർ ബോട്ടിലുകൾ പെറുക്കിയെടുക്കാൻ ഇന്നും ശ്രമിക്കുന്നുണ്ട്. തന്റെ വായനക്കാരിൽ ഒരുവിഭാഗം ഈ ദിവസം വരെയും അതിനായി കാടുകളിൽ തെരച്ചിൽ നടത്തുന്നുണ്ട്.
കാടിനെ നശിപ്പിക്കുന്ന പ്രവൃത്തിയെ പുകഴ്ത്തി സിനിമ ചെയ്തതിനെയാണ് വിമർശിച്ചത്. അത് തമിഴനായാലും വിമർശിക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വരെ വിമർശിച്ചിട്ടുണ്ടെന്നും ജയ്മോഹൻ പറഞ്ഞു. പെറുക്കി എന്നതിന്റെ അർഥം നിയമപരിധിയിൽ നിൽക്കാത്തവൻ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.