Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ബാ​ക്ക്​ ടു ​സ്കൂ​ൾ...

‘ബാ​ക്ക്​ ടു ​സ്കൂ​ൾ ആ​ൻ​ഡ്​ സ​മ്മ​ർ സെ​യി​ൽ’ ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
ലി​സ്
cancel
camera_alt

ലി​സ്, ലി​സ്​ എ​ക്സി​ബി​ഷ​ൻ​സ്​ സി.​ഇ.​ഒ ജേ​ക്ക​ബ്​ വ​ർ​ഗീ​സ്​

ഷാ​ർ​ജ: വേ​ന​ൽ​ക്കാ​ല അ​വ​ധി ഏ​താ​നും ആ​ഴ്‌​ച​ക​ൾ​ക്കു​ള്ളി​ൽ അ​വ​സാ​നി​ക്കാ​നി​രി​ക്കെ, മി​ക​ച്ച ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളു​മാ​യി 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന നാ​ലാ​മ​ത് ‘ബാ​ക്ക്​ ടു ​സ്കൂ​ൾ ആ​ൻ​ഡ്​ സ​മ്മ​ർ സെ​യി​ലി’​ന്​ വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ്​ മേ​ള ആ​രം​ഭി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ്​ 11 വ​രെ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്റ​റി​ലാ​ണ്​ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി മേ​ള ആ​രം​ഭി​ക്കു​ന്ന​ത്. ലി​സ്​ എ​ക്സി​ബി​ഷ​നാ​ണ്​ മേ​ള ഒ​രു​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച മേ​ള​യി​ൽ ഇ​ത്ത​വ​ണ​യും മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളാ​ണ്​ അ​ണി​നി​ര​ക്കു​ന്ന​ത്​. സ്കൂ​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ, ഏ​റ്റ​വും പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്റ്റൈ​ലി​ഷ് പാ​ദ​ര​ക്ഷ​ക​ൾ, ജീ​വി​ത​ശൈ​ലി സാ​ധ​ന​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ വി​ല​ക്കി​ഴി​വോ​ടെ സ്വ​ന്ത​മാ​ക്കാം.

കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ പ​രി​പാ​ടി​ക​ളും സ​മ്മാ​ന​ങ്ങ​ളും മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്​. ബാ​ക്ക്​ ടു ​സ്കൂ​ൾ വേ​ന​ല​വ​ധി​യു​ടെ അ​വ​സാ​ന​ത്തെ​യും പു​തി​യ തു​ട​ക്ക​ത്തെ​യും സൂ​ചി​പ്പി​ക്കു​ന്ന​താ​ണെ​ന്നും സ്കൂ​ളു​ക​ളി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ​തെ​ല്ലാം സ്വ​ന്ത​മാ​ക്കാ​നു​ള്ള വി​ശ്വ​സ​നീ​യ​മാ​യ പ​രി​പാ​ടി​യാ​യി സ​മ്മ​ർ സെ​യി​ൽ മാ​റി​യെ​ന്നും എ​ക്സ്​​പോ സെ​ന്‍റ​ർ ഷാ​ർ​ജ സി.​ഇ.​ഒ സൈ​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ മി​ദ്​​ഫ പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളി​ൽ നി​ന്നും റീ​ട്ടെ​യി​ല​ർ​മാ​രി​ൽ നി​ന്നും ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക്​ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ത്സ​വ സീ​സ​ണു​ക​ളെ അ​പേ​ക്ഷി​ച്ച്​ ഷോ​പ്പ​ർ​മാ​ർ​ക്ക്​ സ​മ്മ​ർ സീ​സ​ൺ ഏ​റ്റ​വും മി​ക​ച്ച ഡി​സ്കൗ​ണ്ടു​ക​ളും ഓ​ഫ​റു​ക​ളും ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണെ​ന്ന്​ ലി​സ്​ എ​ക്സി​ബി​ഷ​ൻ​സ്​ സി.​ഇ.​ഒ ജേ​ക്ക​ബ്​ വ​ർ​ഗീ​സ്​ പ​റ​ഞ്ഞു.

വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഓ​ഫ​റു​ക​ളും വി​ല​ക്കി​ഴി​വു​മാ​ണ്​ സ​മ്മ​ർ സെ​യി​ൽ രാ​ജ്യ​ത്തെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ട്ടി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ വാ​ങ്ങാ​നാ​യി​ വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട​ത്​ ഒ​ഴി​വാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ സു​വ​ർ​ണാ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

നാ​ലു​വ​ർ​ഷം മു​മ്പാ​ണ്​ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ സ​മ്മ​ർ സെ​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ മു​ൻ​നി​ര റീ​ട്ടെ​യ്‌​ല​ർ​മാ​രു​ടെ സാ​ന്നി​ധ്യ​വും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രേ സ്ഥ​ല​ത്ത് ല​ഭ്യ​മാ​കു​ന്ന​തു​മാ​ണ്​ മേ​ള​യെ ജ​ന​പ്രി​യ​മാ​ക്കി​യ​ത്.

പ്ര​മു​ഖ റീ​ട്ടെ​യി​ല​ർ​മാ​രു​ടെ​യും ബെ​ല്ലി​സി​മോ പെ​ർ​ഫ്യൂം​സ്, ഹോം​സ്‌​റ്റൈ​ൽ, എ​ക്‌​സ്‌​പ്ര​ഷ​ൻ, ഒ.​എം.​എ​സ്, ആ​സ്റ്റ​ർ ഫാ​ർ​മ​സി, ബ്രാ​ൻ​ഡ് ബ​സാ​ർ, എ​ൽ.​സി.​ഡ​ബ്ല്യു, ബേ​ബി ഷോ​പ്പ്, സ്‌​പ്ലാ​ഷ്, നൈ​ൻ വെ​സ്റ്റ്, നാ​ച്ചു​റ​ലൈ​സ​ർ, ഹ​ഷ് പ​പ്പീ​സ്, സി.​സി.​സി, ക്ര​യോ​ള, സ്‌​കെ​ച്ചേ​ഴ്‌​സ് തു​ട​ങ്ങി​യ എ​ല്ലാ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ​യും സാ​ന്നി​ധ്യം മേ​ള​യി​ലു​ണ്ടാ​കും.

രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ൽ​പ​ന മേ​ള​യി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​ഞ്ച് ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBack to School and Summer Sale
News Summary - Back to School and Summer Sale from thursday
Next Story