മിഡിലീസ്റ്റ് എജുക്കേഷൻ സ്കോളർഷിപ് ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി
text_fieldsമനാമ: ഒമാനിൽ നടന്ന മിഡിലീസ്റ്റ് വിദ്യാഭ്യാസ സ്കോളർഷിപ് ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി. എജുക്കേഷൻ ആൻഡ് ട്രെയിനിങ് ക്വാളിറ്റി അതോറിറ്റി സി.ഇ.ഒയും ഈസ ബിൻ സൽമാൻ എജുക്കേഷൻ ട്രസ്റ്റി ബോർഡംഗവുമായ ഡോ. മർയം ഹസൻ അസ്സയ്യിദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിൽ പങ്കെടുത്തത്. ഒമാൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, നവീകരണ മന്ത്രാലയത്തിന്റെ ആതിഥേയത്വത്തിൽ നടന്ന മിഡിലീസ്റ്റ് എജുക്കേഷൻ സ്കോളർഷിപ് ഫോറം വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിക്ക് സഹായകമായ ഒട്ടേറെ കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടതായി ഡോ. മർയം അഭിപ്രായപ്പെട്ടു.
ഈ മേഖലയിലെ വിദഗ്ധരുടെ അനുഭവസമ്പത്തും വിജയകരമായ സ്കോളർഷിപ് പദ്ധതികളും പരസ്പരം അറിയുന്നതിനും ഫോറം അവസരമൊരുക്കിയതായി അവർ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ 100ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും 150ലധികം സർക്കാർ അതോറിറ്റികളും ഇതിൽ പങ്കാളികളായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.