Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ന്‍ സ്കൂ​ൾ...

ഇ​ന്ത്യ​ന്‍ സ്കൂ​ൾ ഈ​ദ് ഗാ​ഹി​ല്‍ ആ​യി​ര​ങ്ങ​ള്‍

text_fields
bookmark_border
eid
cancel
camera_alt

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഈ​ദ്ഗാ​ഹി​ൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി ഖു​ത്തു​ബ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ സു​ന്നി ഔ​ഖാ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളി​ക​ള്‍ക്കാ​യി ന​ട​ത്തി​യ ഈ​ദ് ഗാ​ഹി​ല്‍ ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ന്നു. ത​ണ​ലും ഇ​ളം ത​ണു​പ്പും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ൽ ഈ​ദ്ഗാ​ഹി​ലേ​ക്ക് വി​ശ്വാ​സി​ക​ൾ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് എ​ത്തി​യ​ത്. പു​ല​ർ​ച്ച​ത​ന്നെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നൊ​ഴു​കി​യ​ത്തെി​യ​വ​ര്‍ രാ​വി​ലെ 5.28ന് ​ന​മ​സ്കാ​ര​ത്തി​നാ​യി അ​ണി​നി​ര​ന്നു. ശാ​ന്ത​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ ഈ​ദ് പ്ര​ഭാ​ഷ​ണം കൂ​ടി ശ്ര​വി​ച്ച ശേ​ഷ​മാ​ണ് വി​ശ്വാ​സി​ക​ള്‍ പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്തും സാ​ഹോ​ദ​ര്യ​വും സ്നേ​ഹ​വും കൈ​മാ​റി​യും പി​രി​ഞ്ഞു​പോ​യ​ത്. മ​ല​യാ​ളി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​ഗ​മി​ക്കു​ന്ന ഈ​ദ് ഗാ​ഹാ​ണ് ഇ​ന്ത്യ​ന്‍ സ്കൂ​ളി​ലേ​ത്. വീ​ട്ടു​കാ​രും കു​ടും​ബ​ങ്ങ​ളും ഒ​ന്നി​ച്ച് ക​ണ്ടു​മു​ട്ടു​ക​യും ബ​ന്ധം പു​തു​ക്കു​ക​യും ചെ​യ്യു​ന്ന സം​ഗ​മ​മാ​യി മാ​റാ​ന്‍ ഇ​തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​ര​ത്തി​നും ഖു​ത്തു​ബ​ക്കും നേ​തൃ​ത്വം ന​ൽ​കി. ദൈ​വി​ക മ​ഹ​ത്വം പ്ര​കീ​ർ​ത്തി​ച്ച് വി​ശ്വാ​സ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന ആ​ഘോ​ഷ​മാ​ണ് പെ​രു​ന്നാ​ളെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്‌​താ​വി​ച്ചു. വി​ശ്വാ​സം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും പ്ര​തി​സ​ന്ധി​ക​ള്‍ വ​ക​ഞ്ഞു​മാ​റ്റി മു​ന്നേ​റാ​നും റ​മ​ദാ​ന്‍ ക​രു​ത്തേ​കി​യി​ട്ടു​ണ്ട്. പ്ര​വാ​ച​ക​ന്മാ​ര്‍ നി​ല​കൊ​ണ്ട ആ​ശ​യാ​ദ​ര്‍ശ​ത്തി​ല്‍ അ​ടി​യു​റ​ച്ച് നി​ല​കൊ​ള്ളാ​നും അ​തി​ന് മു​ന്നി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്ക​ണം. വി​ശ്വാ​സി സ​മൂ​ഹം ആ​ഗോ​ള ത​ല​ത്തി​ല്‍ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ളു​ടെ​യും ആ​ഴം വ​ള​രെ വ​ലു​താ​ണ്. എ​ന്നാ​ല്‍, അ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ പ​ത​റാ​തെ സ്ഥി​ര​ചി​ത്ത​ത​യോ​ടെ നി​ല​കൊ​ള്ളു​മ്പോ​ഴാ​ണ് ദൈ​വി​ക സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. തി​ന്മ​യെ ഏ​റ്റ​വും മി​ക​ച്ച ന​ന്മ​യി​ലൂ​ടെ​യാ​ണ് പ്ര​തി​രോ​ധി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ​ദ് ഗാ​ഹ് സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ പി.​പി. ജാ​സി​ർ, എം. ​അ​ബ്ബാ​സ്, യൂ​നു​സ് രാ​ജ്, എ.​എം. ഷാ​ന​വാ​സ്, എം.​എം. സു​ബൈ​ർ, മു​ഹ​മ്മ​ദ് ഷാ​ജി, വി.​കെ. അ​നീ​സ്, അ​ബ്ദു​ല്‍ ജ​ലീ​ല്‍, വി.​പി. ഫാ​റൂ​ഖ്, സ​മീ​ർ മ​നാ​മ, മു​ഹ​മ്മ​ദ് ഷ​മീം, സ​ജീ​ർ കു​റ്റി​യാ​ടി, മു​ഹ​മ്മ​ദ് കു​ഞ്ഞി, ജു​നൈ​ദ്, സി​റാ​ജ് കി​ഴു​പ്പ​ള്ളി​ക്ക​ര, ബാ​സിം മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്, ജ​ലീ​ൽ, മൂ​സ കെ. ​ഹ​സ​ൻ, ല​ത്തീ​ഫ് ക​ട​മേ​രി, ജാ​ബി​ർ പ​യ്യോ​ളി, എ​ൻ.​കെ. അ​ൽ​താ​ഫ്, അ​ബ്ദു​റ​ഹീം, അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ, ഇ​ർ​ഫാ​ൻ, അ​ബ്ദു​ൽ അ​ഹ​ദ്, ഷൗ​ക്ക​ത്ത്, സ​ഫീ​ർ, അ​ബ്ദു​ൽ നാ​സ​ർ, അ​ബ്ദു​ൽ ഹ​ക്കീം, റ​ഫീ​ഖ് മ​ണി​യ​റ, കെ.​പി. സ​മീ​ർ, സ​ലാ​ഹു​ദ്ദീ​ൻ, ഷാ​ക്കി​ർ, നൗ​ഷാ​ദ്, ല​ത്തീ​ഫ്, ഷം​നാ​ദ്, ഇ​ജാ​സ് മൂ​ഴി​ക്ക​ൽ, ഷു​ഹൈ​ബ്, റ​ഹീ​സ്, സാ​ജി​ദ സ​ലീം, ഷൈ​മി​ല നൗ​ഫ​ൽ, ഡോ. ​ലു​ബ്‌​ന, റ​ഷീ​ദ സു​ബൈ​ർ, വി.​പി. നൗ​ഷാ​ദ്, ഫാ​ത്തി​മ സ്വാ​ലി​ഹ്, രേ​ഷ്‌​മ സു​ഹൈ​ൽ, സ​മീ​റ നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ഈ​ദ്ഗാ​ഹി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainramadan2023
News Summary - bahrain ramadan 2023
Next Story