പെരുന്നാൾ ആഘോഷം: നിർധനർക്ക് ആർ.ടി.എയുടെ കൈത്താങ്ങ്
text_fieldsദുബൈ: ബലിപെരുന്നാൾ ആഘോഷത്തിൽ നിർധനരായ കുടുംബങ്ങളെയും ഉൾപ്പെടുത്താൻ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്ത് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ).കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെയും അനാഥരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ടാണ് സാമുദായിക സംരംഭങ്ങൾക്ക് ആർ.ടി.എ തുടക്കമിട്ടിരിക്കുന്നത്.
കിയോലിസ്-എം.എച്ച്.ഐ, ബാഗ്ഷത്ന ഡിസൈൻ, ടോയ്സ് 'ആർ' അസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.അനാഥരായ പെൺകുട്ടികൾക്കും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ളവർക്കും കിസ്വത്ത് അൽ ഈദ് (പെരുന്നാൾ വസ്ത്രം) വിതരണം ഉൾപ്പെടെ ഈദുൽ അദ്ഹ ആഘോഷിക്കുന്നതിനുള്ള കമ്യൂണിറ്റി സംരംഭങ്ങൾക്കായി ആർ.ടി.എ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്.
നാഷണൽ ചാരിറ്റി സ്കൂളുകളിൽ നിന്നുള്ള 300 വിദ്യാർഥികൾക്ക് ക്യാഷ് ഈദയും പദ്ധതിയിൽ ഉൾപ്പെടുന്നതായി ആർ.ടി.എ, കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സർവിസസ് സെക്ടർ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മെഹ്രിസി പറഞ്ഞു.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽനിന്നുള്ള അനാഥർക്ക് പരിചരണം നൽകുന്നതിനുംസന്തോഷം പ്രദാനം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള 40 അനാഥ കുട്ടികൾക്കുള്ള സമ്മാന വിതരണവും ഐ.എം.ജി വേൾഡ്സ് ഓഫ് അഡ്വഞ്ചറിലേക്കുള്ള യാത്രയും സംഘടിപ്പിക്കും.
ആർ.ടി.എയുടെ സ്ട്രാറ്റജിക് പ്ലാൻ 2023-2030ന് അനുസൃതമായി സന്തോഷകരമായമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും സംസ്കാരം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്യുകയെന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.