ബലിപെരുന്നാൾ: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ തീവ്രയജ്ഞവുമായി ദുബൈ മുനിസിപ്പാലിറ്റി
text_fieldsദുബൈ: ബലിപെരുന്നാൾ ദിനങ്ങളിൽ പൊതുജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സമഗ്രമായ മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ട് ദുബൈ മുനിസിപ്പാലിറ്റി. ഇതിന്റെ ഭാഗമായി എമിറേറ്റിലെ റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഭ േക്ഷ്യാൽപാദന സ്ഥാപനങ്ങൾ, ചെറുകിട സ്റ്റോറുകൾ എന്നിവിടങ്ങളിൽ പരിശോധനക്കും നിരീക്ഷണത്തിനും പ്രത്യേക ടീമിനെ നിയോഗിച്ചു.
സ്ഥാപനങ്ങൾ എമിറേറ്റിൽ നടപ്പാക്കിയ ആരോഗ്യ നിയന്ത്രണങ്ങളും സുരക്ഷ നിലവാരവും ആരോഗ്യ സുരക്ഷക്കായി കൊണ്ടുവന്ന നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണ് പുതിയ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.
ബലിപെരുന്നാൾ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി അറവുശാലകൾ, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ സംഭരണശാലകൾ, പാസ്ട്രി ഷോപ്പുകൾ, മാർക്കറ്റുകൾ, റോസ്റ്ററികൾ എന്നിവിടങ്ങളിൽ പ്രത്യേക കാമ്പയിനുകളും പരിശോധനകളും നടത്താനും മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികൾ 800900 നമ്പറിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.