ബലിപെരുന്നാൾ: ഇന്ത്യയില്‍ നിന്ന് 42,000 ആടുകളെത്തി
text_fieldsഷാര്‍ജ: ബലിപെരുന്നാൾ ആവശ്യത്തിനുള്ള ആടുകളെ ഇന്ത്യയില്‍ നിന്ന് എത്തിച്ചു തുടങ്ങി. ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇതിനകം 1400 ആടുകളെ വഹിച്ച പ്രത്യേകം സജ്ജമാക്കിയ 30 വിമാനങ്ങളാണ് എത്തിയത്. 15 വിമാനങ്ങളില്‍ കൂടി ആടുകളെ കൊണ്ടുവരും. 63,000 ആടുകളാണ് ഷാര്‍ജയില്‍ മാത്രം വിമാനം ഇറങ്ങുക. മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിലും കന്നുകാലികള്‍ ഉടനെ എത്തും. ഇതിന് ശേഷമായിരിക്കും മാടുകള്‍ വിമാനമിറങ്ങുകയെന്നാണ് അറിയുന്നത്.
അഹമ്മദാബാദ്, ഹൈദരാബാദ്, നാസിക് എന്നിവിടങ്ങളില്‍ നിന്നാണ് ആടുകളെ എത്തിച്ചിരിക്കുന്നത്. മാടുകളും ഇവിടെ നിന്ന് തന്നെയായിരിക്കും എത്തുകയെന്നാണ് അറിയുന്നത്. ഇന്ത്യൻ ആടുകള്‍ക്ക് വന്‍ പ്രിയമാണ് യു.എ.ഇയില്‍. വന്‍ വിലയൊന്നും വകവെക്കാതെ ഇന്ത്യന്‍ ആടുകളെ കാത്തിരിക്കുന്ന സ്വദേശികള്‍ നിരവധിയാണ്. ബലിയറുക്കാനും വീട്ടിലെ ആവശ്യത്തിനും ആടുകളെ വാങ്ങുന്നവരുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം മൃഗങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാനുള്ള എല്ലാമുന്‍കരുതലുകളും പാലിച്ചാണ് ആടുകളെ ചന്തകളിലേക്ക് മാറ്റുന്നത്. നാസിക്കിലെ ഒസാര്‍ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് കൂടുതല്‍ ആടുകളും മാടുകളും വിമാനം കയറുക. ഷാര്‍ജ കാലിചന്തയില്‍ ഇതിനകം തന്നെ ഇന്ത്യന്‍ ആടുകളുടെ വില്‍പ്പന ആരംഭിച്ചു. നല്ല തൂക്കമുള്ള ആടുകളാണ് എത്തിയതിലധികവും. അറബികള്‍ക്ക് പുറമെ മറ്റ് രാജ്യക്കാരും ഇന്ത്യൻ ആടുകളെ ഇഷ്ടപ്പെടുന്നു. 25 കിലോ തൂക്കം വരുന്ന ഇന്ത്യന്‍ ആടുകളുടെ പരമാവധി വില 1500 ദിര്‍ഹമാണ്. എന്നാല്‍ വിലയില്‍ മാറ്റങ്ങള്‍ പ്രകടമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ഒസാര്‍ വിമാനത്താവളത്തിെൻറ പ്രധാന വരുമാനം കന്നുകാലി കയറ്റുമതിയാണ്. കന്നുകാലികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ടെര്‍മിനലുണ്ട് ഇവിടെ. ഗള്‍ഫിലേക്കാണ് പ്രധാനമായും കന്നുകാലികളെ കൊണ്ടുവരുന്നത്. അതിൽ കൂടുതലും ഷാർജയിലേക്കാണ്. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെടുന്നതോടെ സമുദ്രമാര്‍ഗമുള്ള കന്നുകാലി വരവ് അസാധ്യമാണ്. എന്നാല്‍ കൂടുതല്‍ മൃഗങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ആവശ്യം വരുന്ന സമയവും ഇതാണ്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത് വലിയ കുറവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാസിക്കിലെ ഒസാര്‍ വിമാനതാവളത്തില്‍ 70 കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മില്‍ വികസിപ്പിച്ചത്. 2008 മാര്‍ച്ച് 15ന് അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ് ഇതിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. ക്ഷീര കര്‍ഷക മേഖലയില്‍ വന്‍ ഉണര്‍വിന് ഇത് വഴിയൊരുക്കി. ഇന്ത്യയില്‍ മാംസാഹാരത്തെ ചൊല്ലിയുള്ള കാലപങ്ങള്‍ ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ പ്രതിസന്ധി തീര്‍ത്തിരുന്നു. ഇതിന് തെല്ല് ആശ്വാസം പകരുന്നത് ഗള്‍ഫ് വിപണിയിലെ ഉണര്‍വാണെന്ന് കര്‍ഷകര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.