ദുബൈയിൽ ഇന്ന് മുതൽ പുറത്തിറങ്ങുന്നതിന് വിലക്ക്
text_fieldsദുബൈ: ദേശീയ അണുനശീകരണ യജ്ഞത്തിെൻറ ഭാഗമായി രാത്രി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക് കൂടി നീ ട്ടാൻ ദുബൈ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ശനിയാഴ്ച രാത്രി എട്ട് മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.
നിലവിൽ ദുബൈ എമിറേറ്റിൽ മാത്രമാണ് പകൽ സഞ്ചാര വിലക്ക്. ഇതോടെ ഇന്ന് മുതൽ പകൽ സമയത്തും അനാവശ്യമായി പുറത്തിറങ്ങിയാൽ കനത്ത പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, സൂപ്പർമാർക്കറ്റ്, ഹോട്ടൽ പാഴ്സൽ സർവീസ്, ഫാർമസി എന്നിവ പതിവ് പോലെ തുറക്കും. മറ്റ് എമിറേറ്റുകളിൽ രാത്രി യാത്രക്ക് മാത്രമാണ് വിലക്കുള്ളത്.
വീടകങ്ങളിൽ കഴിയുന്നവരിൽ കോവിഡ് ബാധ കുറവാണെന്നും അതിനാൽ പരമാവധി പുറത്തിറങ്ങാതെ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളിൽ അണുവിമുക്തമാക്കൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.