യു.എസ് ഇലക്ട്രോണിക്സ് വിലക്ക്; എമിറേറ്റ്സ് വിമാനങ്ങളെ ഒഴിവാക്കി
text_fieldsദുബൈ: വിമാനങ്ങളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ നിന്ന് അമേരിക്ക ദുബൈയിലെ എമിറേറ്റ്സ് എയര്‍ലൈനെ ഒഴിവാക്കി.
എമിറേറ്റ്സ് വിമാനങ്ങളില്‍ ദുബൈയില്‍ നിന്ന് അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ലാപ്ടോപ്പും മറ്റും കൈവശം വെക്കാം. നേരത്തേ അബൂദബിയിലെ ഇത്തിഹാദ് എയര്‍ലൈനെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയത് തൊട്ടുപിന്നാലെ മാര്‍ച്ചിലാണ് എട്ട് അറബ് രാജ്യങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്രക്കാര്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കൈവശം വെക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.
എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് ഈ വിലക്ക് നീങ്ങിയതായി വിമാനകമ്പനിയാണ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
യുഎസ് ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ എമിറേറ്റ്സ് നടപ്പാക്കുകയാണെന്ന് വിമാന കമ്പനി അറിയിച്ചു. എമിറേറ്റ്സിനൊപ്പം ഇസ്തംബുളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ടര്‍ക്കിഷ് എയര്‍ലൈനെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് അബൂദബിയിലെ ഇത്തിഹാദിനും വിലക്ക് നീക്കി.
എന്നാല്‍, സൗദി, കുവൈത്ത്, ഖത്തര്‍, മൊറോക്കോ, ജോർഡന്‍ എന്നിവിടങ്ങളിലെ വിമാന കമ്പനികള്‍ക്ക് വിലക്ക് തുടരുകയാണ്. സൗദിയ വിമാനങ്ങളിലെ വിലക്ക് ഈമാസം 19 ഓടെ പിന്‍വലിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 12 യു.എസ് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എമിറേറ്റിസിന് വിലക്ക് നീങ്ങിയത് നിരവധി യാത്രക്കാര്‍ക്ക് ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.