ഇന്ത്യൻ വിമാനങ്ങളുടെ വിലക്ക്: വിമാനത്താവളങ്ങളിൽ 30 ശതമാനം യാത്രക്കാർ കുറയും
text_fieldsദുബൈ: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യാത്രാവിലക്കേർപ്പെടുത്തിയതോടെ യു.എ.ഇയിെല വിമാനത്താവളങ്ങളിൽ 30 ശതമാനം യാത്രക്കാർ കുറയും. അതേസമയം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കാര്യമായ ഇടിവില്ലെന്ന് ഏഷ്യ- പസഫിക് എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ ഡയറക്ടർ ജനറൽ സ്റ്റിഫാനോ ബറോഞ്ചി പറഞ്ഞു.
ആദ്യം പത്ത് ദിവസവും പിന്നീട് അനിശ്ചിത കാലേത്തക്കുമാണ് യു.എ.ഇ വിലക്കേർപ്പെടുത്തിയത്. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തുന്നത്. വാരാന്ത്യങ്ങളിൽ പതിനായിരത്തിന് മുകളിൽ യാത്രക്കാരും നൂറിലേറെ വിമാനങ്ങളും ഇന്ത്യയുെട വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യു.എ.ഇയിൽ എത്തിയിരുന്നു. യാത്രക്കാർ കുറഞ്ഞതോടെ എയർലൈനുകളും പ്രതിസന്ധിയിലായി. എയർലൈനുകൾക്ക് 50 ശതകോടി ഡോളറിെൻറ നഷ്ടമാണ് ഈ വർഷമുണ്ടാവുക. ഇവരെ സഹായിക്കാൻ മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും എയർപോർട്ടുകളിൽ ലാൻഡിങ്, ടേക് ഓഫ് ഫീസുകൾ കുറച്ചു.
ലോകത്തിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങളെത്തുന്ന വിമാനത്താവളമാണ് ദുബൈ. നിലവിൽ ഇന്ത്യയിൽനിന്ന് കാർഗോ വിമാനങ്ങൾക്കും ബിസിനസുകാരുടെ ചെറു വിമാനങ്ങൾക്കും മാത്രമാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.