ബാങ്ക് ഓഫ് ബറോഡ അൽഐൻ ശാഖ അടച്ചുപൂട്ടുന്നു
text_fieldsഅൽഐൻ: അൽഐനിലെ ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അൽഐൻ ശാഖ പ്രവർത്തനം നിർത്തുന്നു. അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് മാർച്ച് 22നുമുമ്പ് പ്രത്യേക ചാർജോ പിഴയോ കൂടാതെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാം.
അതേസമയം, ഇതേ ബാങ്കിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അബൂദബിയിലെ ബ്രാഞ്ചിൽ നിന്ന് സേവനം ലഭ്യമാകുമെന്നും ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. മലയാളികൾ അടക്കം നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ബാങ്ക് ഓഫ് ബറോഡയിലുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള അക്കൗണ്ടുകളും ഈ ബാങ്കിലുണ്ട്. ശാഖ പൂട്ടുകയും മുഴുവൻ സർവിസുകളും അബൂദബിയിലേക്ക് മാറ്റുകയും ചെയ്യുമ്പോൾ സാധാരണക്കാരായ ജോലിക്കാരാണ് ഏറെ പ്രയാസപ്പെടുക. വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മറ്റു ബാങ്കുകളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. ബാങ്കുമായി നേരിട്ടുള്ള സേവനങ്ങൾക്ക് അബൂദബിയിലെ ബാങ്ക് ഓഫ് ബറോഡയിൽ പോവുക എന്നത് ഏറെ പ്രയാസകരമാണ്.
ഒരു വർഷം മുമ്പ് അൽഐൻ ശാഖ അടച്ചുപൂട്ടാൻ തീരുമാനമെടുത്തിരുന്നുവെന്നും അതിനായി യു.എ.ഇ സെൻട്രൽ ബാങ്കിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.