ബറാക്ക പ്ലാൻറ്: രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടറിന് അനുമതി
text_fieldsഅബൂദബി: ബറാക്ക ആണവോർജ പ്ലാൻറിലെ രണ്ടാമത്തെ ന്യൂക്ലിയർ റിയാക്ടർ യൂനിറ്റിെൻറ പ്രവർത്തന ലൈസൻസിന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എൻ.ആർ) അനുമതി നൽകി. അടുത്ത 60 വർഷത്തേക്ക് യൂനിറ്റിെൻറ ഓപറേറ്റിങ് ലൈസൻസ് സാധുവായിരിക്കുമെന്ന് ന്യൂക്ലിയർ റെഗുലേറ്റർ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ധന ലോഡിങ്ങും ഊർജശേഷി ഉയർത്തുന്നതും ഉൾപ്പെടെയുള്ള പരീക്ഷണത്തിനായുള്ള ജോലികൾ ഉടൻ ആരംഭിക്കും. ഒന്നാം യൂനിറ്റിനെ ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചതിനെ തുടർന്നാണ് രണ്ടാം യൂനിറ്റിന് പ്രവർത്തനാനുമതി നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒന്നാം യൂനിറ്റിന് ഓപറേറ്റിങ് ലൈസൻസ് നൽകിയതിനുശേഷമാണ് ഇന്ധന ലോഡിങ്ങും ഊർജാരോഹണവും സുരക്ഷിതമായി പൂർത്തിയാക്കിയതെന്ന് യു.എ.ഇയിലെ അന്താരാഷ്്ട്ര ആറ്റമിക് എനർജി ഏജൻസിയുടെ സ്ഥിരം പ്രതിനിധിയും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ ഡെപ്യൂട്ടി ചെയർമാനുമായ ഹമദ് അൽ കാബി പറഞ്ഞു.
സമാധാനപരമായ ആണവോർജ ഉൽപാദനത്തിനും ഉപയോഗത്തിനുമുള്ള യു.എ.ഇയുടെ പ്രയാണത്തിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി ഒന്നാം യൂനിറ്റ് ഈ മാസാവസാനത്തോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അൽ കാബി പറഞ്ഞു. പശ്ചിമ അബൂദബി (അൽ ദഫ്ര) പ്രദേശത്തെ ആണവോർജ വൈദ്യുതി നിലയം പൂർത്തിയാകുമ്പോൾ നാല് ഓപറേറ്റിങ് യൂനിറ്റുകൾ ഉണ്ടാകും. യു.എ.ഇക്ക് ആവശ്യമായ ഉൗർജത്തിെൻറ 25 ശതമാനം ആണവോർജ പ്ലാൻറിൽനിന്ന് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷെൻറ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ നവാ എനർജി കമ്പനിയാണ് ആണവോർജ പ്ലാൻറ് പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. 220ൽ അധികം പരിശോധനകൾ നടത്തിയ ശേഷമാണ് രണ്ട് യൂനിറ്റുകൾക്കും അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.