ബറഖ ആണവോർജ നിലയത്തിൽ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറഞ്ഞു
text_fieldsഅബൂദബി: യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ശുദ്ധോർജത്തിനുള്ള ബൃഹദ് ഉറവിടമായി ബറഖ ആണവോർജ നിലയം മാറി. ശുദ്ധോർജ ഉൽപാദനത്തിലൂടെ കാർബൺ പുറന്തള്ളൽ കരുതിയിരുന്നതിലും കൂടുതൽ തടയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം ഒഴിവാക്കുന്നതെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ കോർപറേഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ പ്രവചനത്തേക്കാൾ ആറുശതമാനം കൂടുതലാണിത്.
ബറഖ ആണവോർജ നിലയം യു.എ.ഇയുടെ സുസ്ഥിര ഊർജനിലയമാണെന്ന് കോർപറേഷൻ സി.ഇ.ഒ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി പറഞ്ഞു. അടുത്തിടെയാണ് നിലയത്തിലെ മൂന്നാമത്തെ യൂനിറ്റ് ദേശീയ പവർഗ്രിഡുമായി ബന്ധിപ്പിച്ചത്. നാലാം യൂനിറ്റ് കമീഷനിങ്ങിന്‍റെ അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.