ബർദുബൈ ജോയ് ആലുക്കാസ് നവീകരണം പൂർത്തിയായി
text_fieldsദുബൈ: ബർദുബൈയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ജോയ് ആലുക്കാസ് പൂർണ പ്രവർത്തനം തുടങ്ങി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഷോറൂമിൽ വിവിധ നവീകരണപ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു. മികച്ച ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് നൽകാനാണ് നവീകരിച്ചത്. നവീകരിച്ച ഷോറൂമിൽ ഏറ്റവും മികച്ച ആഭരണശേഖരം ഒരുക്കിയിട്ടുണ്ടെന്നും മികച്ച ഷോപ്പിങ് അനുഭവത്തിനായി ഉപഭോക്താക്കെള സ്വാഗതം ചെയ്യുന്നതായും ജ്വല്ലറി ഗ്രൂപ് ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ പറഞ്ഞു.
'ബിഗ് ജോയ്' എന്ന് അറിയപ്പെടുന്ന ഷോറൂമിന് 5000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുണ്ട്. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ആകർഷകമായ ആഭരണങ്ങളും പരമ്പരാഗത കലക്ഷനും ഒരുക്കിയിട്ടുണ്ട്. വിവാഹ പാർട്ടികൾക്ക് ആവശ്യമായ വിപുലമായ ശേഖരവും സ്പെഷൽ ദീപാവലി കലക്ഷനും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.