സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
text_fieldsദുബൈ: യു.എ.ഇയിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമായുള്ള പുതിയ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി 2025 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തില്‍ വരുമെന്ന് മാനുഷിക വിഭവ, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
അബൂദബിയിലും ദുബൈയിലും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നിരിക്കെ പുതിയ പദ്ധതി ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലും നടപ്പാക്കും.
മന്ത്രാലയവും ഐ.സി.പി വകുപ്പും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഇൻഷുറൻസിന് യോഗ്യതയുള്ളവര്‍
ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ തൊഴിലാളികള്‍ക്ക് റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനും പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി മുന്‍ വ്യവസ്ഥയാണ്. അതേസമയം, 2024 ജനുവരി 1ന് മുമ്പായി വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള തൊഴിലാളികള്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമല്ല. എന്നാല്‍, ഇവരുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാണ്.
എങ്ങനെ പോളിസിയെടുക്കാം
ദുബൈ കെയര്‍ നെറ്റ് വര്‍ക്ക് മുഖേനയോ മറ്റ് അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയോ ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. രണ്ടുവര്‍ഷമാണ് പോളിസിയുടെ കാലാവധി. വിസ റദ്ദായാല്‍ രണ്ടാം വര്‍ഷ പ്രീമിയം തുക തിരികെ ലഭിക്കും. 320 ദിര്‍ഹമാണ് അടിസ്ഥാന ഇന്‍ഷുറന്‍സ് പാക്കേജ്. പഴകിയ രോഗങ്ങള്‍ നേരിടുന്ന തൊഴിലാളികള്‍ക്ക് കാത്തിരിപ്പ് കാലാവധിയില്ല.
ഒരു വയസ്സു മുതല്‍ 64 വയസ്സു വരെയുള്ളവരെ പോളിസിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 64 വയസ്സിനു മുകളിലുള്ളവരെ പോളിസിയില്‍ ചേര്‍ക്കണമെങ്കില്‍ അടുത്ത കാലത്തുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യണം. ചികിത്സക്കോ ശസ്ത്രക്രിയക്കോ മറ്റോ അഡ്മിറ്റാവുന്ന രോഗികള്‍ ചികിത്സച്ചെലവിന്റെ 20 ശതമാനം അടക്കണം.
ഒരു ആശുപത്രി സന്ദര്‍ശനത്തിനു പരമാവധി 500 ദിര്‍ഹമോ അല്ലെങ്കില്‍ ഒരു വര്‍ഷം 1000 ദിര്‍ഹമോ ആണ് ചികിത്സച്ചെലവായി അടക്കേണ്ടത്. ഈ പരിധികള്‍ക്കപ്പുറം ചികിത്സച്ചെലവിന്റെ 100 ശതമാനവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കും. കിടപ്പ് രോഗികളല്ലാത്തവര്‍ക്ക് ആശുപത്രി സന്ദര്‍ശനത്തിനും രോഗനിര്‍ണയ പരിശോധനകള്‍ക്കും കിടത്തി ചികിത്സ ആവശ്യമില്ലാത്ത ചെറിയ ചികിത്സകള്‍ക്കും ആവശ്യമാവുന്ന ബില്ലിന്റെ 25 ശതമാനമാണ് കോ പേമെന്റ് നടത്തേണ്ടത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പരമാവധി 100 ദിര്‍ഹം വരെ ഓരോ സന്ദര്‍ശന വേളയിലും നല്‍കേണ്ടിവരും. 7 ദിവസം വരെയുള്ള തുടര്‍ സന്ദര്‍ശനങ്ങള്‍ക്ക് പണം നല്‍കേണ്ടതില്ല. മരുന്നുകള്‍ക്കുള്ള തുകയുടെ 30 ശതമാനമാണ് പോളിസി ഹോള്‍ഡര്‍ നല്‍കേണ്ടത്. ഒരു വര്‍ഷത്തേക്ക് 1500 ദിര്‍ഹം നല്‍കേണ്ടിവരും. 7 ആശുപത്രികള്‍, 46 ക്ലിനിക്കുകള്‍, 45 ഫാര്‍മസികള്‍ എന്നിവിടങ്ങളിലായാണ് പുതിയ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കിയിരിക്കുന്നത്. തൊഴിലാളിയുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. മേല്പറഞ്ഞ തുകകളാണ് ഇവരും നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.