ബാസ്കറ്റ്ബോൾ പരിശീലിക്കാം; ലൂയി സ്കോളയുടെ അക്കാദമിയിൽ
text_fieldsബാസ്കറ്റ്ബോളിന് നിരവധി ആരാധകരുള്ള മണ്ണാണ് യു.എ.ഇ. സ്കൂളുകളിലും കോളേജുകളിലും ബാസ്കറ്റ്ബോൾ പരിശീലനവും മൽസരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്. നിരവധിയായ ക്ലബുകളും രാജ്യത്ത് പ്രവർത്തിക്കുന്നു. സമീപ കാലത്ത് പല അന്തരാഷ്ട്ര ബാസ്കറ്റ്ബോൾ മൽസരങ്ങൾക്കും രാജ്യം വേദിയുമായി. ഇപ്പേഴിതാ അർജൻറീന ബാസ്കറ്റ്ബോൾ ഇതിഹാസം ലൂയി സ്കോളയുടെ കീഴിൽ ദുബൈയിൽ പരിശീലന സ്ഥാപനം തുറക്കുകയാണ്. കഴിഞ്ഞ ആഴ്ച ആദ്യമായി ദുബൈ സന്ദർശനത്തിനെത്തിയ അദ്ദേഹം എമിറേറ്റ് കായിക മേഖലക്ക് നൽകുന്ന സംഭാവനകളിൽ
സംതൃപ്തനാണ്. ഇവിടെ നിന്ന് ബാസ്കറ്റ്ബോൾ പരിശീലനത്തിന് ആലോചിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അർജൻറീന ഫുട്ബോൾ താരവും , ഇപ്പോൾ ഇറ്റാലിയൻ ഫുട്ബോൾ ഭീമനായ ഇൻറർ മിലാൻ വൈസ് പ്രസിഡൻറുമായ ജാവിയർ സാനെറ്റെ സംഘടിപ്പിച്ച ചാരിറ്റി ഈവൻറിൽ പങ്കെടുക്കാനായാണ് സ്കോള ദുബൈയിലെത്തിയത്. നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങൾ ചുറ്റിക്കണ്ട ഇദ്ദേഹം ദുബൈ സ്പോർട്സ് കൗൺസിലും സന്ദർശിച്ചു. എനിക്ക് ദുബായിൽ വരണമെന്ന് മുമ്പ് തന്നെ ആഗ്രഹമുണ്ടായിരുന്നെന്നും, എന്നാൽ ഇത്തവണ ഒന്നര ദിവസം മാത്രമേ ഇവിടെ ഉണ്ടാകൂ എന്നതിനാൽ, അടുത്ത യാത്ര കുടുംബത്തോടൊപ്പം ആയിരിക്കുമെന്നും അദ്ദേഹം
കൗൺസിലിൽ സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞു. തുടർന്ന് ബാസ്കറ്റ്ബോൾ അക്കാദമി തുറക്കാൻ ഏറ്റവും യോജിച്ച സ്ഥലമാണിതെന്ന് മനസിലാക്കുന്നതായും അതിനായി അടുത്ത വരവിൽ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ സമീപ ഭാവിയിൽ ലോകത്തെ കായിക പ്രവർത്തനങ്ങളുടെ ലോകത്തെ ഏറ്റവും പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റെണോൾഡീഞ്ഞ്യോയുടെ ഫുട്ബാൾ അക്കാദമിയും പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലകിെൻറയും ഭാര്യയും ടെന്നീസ് ഇതിഹാസവുമായ സാനിയ മിർസയുടെയും അക്കാദമികൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
അഞ്ച് ഒളിമ്പിക് ഗെയിംസുകളിലും അഞ്ച് ലോക ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്ത കായിക ചരിത്രത്തിലെ ചുരുക്കം ചില അത്ലറ്റുകളിൽ ഒരാളാണ് സ്കോള. സ്കോളയുടെ കളിജീവിതം 1995-96 കാലത്താണ് ആരംഭിച്ചത്. സ്കോളയുടെ അക്കാദമി യാഥാർഥ്യമായാൽ ലോകോത്തര ബാസ്കറ്റ്ബോൾ പരിശീലന കേന്ദ്രമായി അത് മാറുമെന്നത് ഉറപ്പാണ്. സ്പോർട്സ് രംഗത്തെ പ്രതിഭാധനരായ ഭാവി തലമുറയെ രൂപപ്പെടുത്താൽ അക്കാദമി വഴിതയാരുക്കും. കഴിഞ്ഞ മാസം ബ്രസീലിയൻ വോളീബാൾ താരം ഗിൽബർടോ അമോറിയും ദുബെ സ്പോർട്സ് കൗൺസിൽ സന്ദർശിച്ച് കായിക പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.