സൈക്കിൾ ചവിട്ടിയാൽ രണ്ടുണ്ട് കാര്യം!
text_fieldsദുബൈ: വീട്ടിൽ പരീക്ഷിക്കാൻ യോജിച്ച സുസ്ഥിര ആശയങ്ങൾ നിരവധി പരിചയപ്പെടുത്തുന്നുണ്ട് കോപ് 28 വേദിയിലെ ഗ്രീൻ സോണിൽ സജ്ജീകരിച്ച പ്രദർശനങ്ങൾ. എനർജി ട്രാൻസിഷൻ ഹബിലെ ‘താഖ’യുടെ പവിലിയൻ അത്തരമൊരു സംവിധാനമാണ് പരിചയപ്പെടുത്തുന്നത്. ഓഫിസിലോ വീട്ടിലോ സജ്ജീകരിക്കുന്ന വർക്കൗട്ട് സൈക്കിൾ വഴി ചെറിയ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് പരിചയപ്പെടുത്തുകയാണിവിടെ. പവിലിയനിൽ സജ്ജീകരിച്ച വർക്കൗട്ട് സൈക്കിളിൽ സന്ദർശകർക്ക് മൂന്നു മിനിറ്റ് നേരം വ്യായാമം ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്.
മൂന്നു മിനിറ്റിനുള്ളിൽ ഓരോരുത്തരും ഉൽപാദിപ്പിക്കുന്ന ഊർജത്തിന്റെ അളവ് മുന്നിലെ സ്ക്രീനിൽ തെളിയും. നാലു മണിക്കൂർ വരെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ആവശ്യമായ പവറാണ് മൂന്നു മിനിറ്റിൽ ഓരോരുത്തരും ഉൽപാദിപ്പിക്കുന്നതെന്ന് ഇത് കാണിച്ചുതരുന്നു. ഇത്തരത്തിൽ വ്യായാമത്തെയും ഊർജ ഉൽപാദനത്തിന് ഉപയോഗിക്കാമെന്ന ആശയത്തെ കുറിച്ച ബോധവത്കരണമാണ് പ്രദർശനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ‘താഖ’ സ്റ്റാൾ പ്രതിനിധി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അബൂദബി ആസ്ഥാനമായ അന്താരാഷ്ട്ര ഊർജ, ജല കമ്പനിയാണ് താഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.