ഇൻഹേലർ ഉപയോഗിക്കുേമ്പാൾ ശ്രദ്ധിക്കാൻ
text_fieldsഡോ. സുനിൽ വ്യാസ് സ്പെഷലിസ്റ്റ് പൾമണോളജിസ്റ്റ് ആസ്റ്റർ ഹോസ്പിറ്റൽസ് അൽ ഖിസൈസ്
ശ്വസനസംബന്ധമായ രോഗങ്ങൾക്ക് രണ്ടായിരത്തിലധികം വർഷമായി ഉപയോഗത്തിലുള്ള രീതിയാണ് ഇൻഹലേഷൻ. ഇൻഹേലർ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഇംഗ്ലീഷ് വൈദ്യനായ ജോൺ മുഡ്ജാണ്. പുരാതന ഈജിപ്തിലെ വൈദ്യന്മാരാണ് ഇത് ആദ്യമായി പരീക്ഷിച്ചത്.
രോഗശമനത്തിന് ഉതകുമെന്നു വിശ്വസിച്ചിരുന്ന ചില ചെടികളുടെ കള, ചൂടുള്ള ഇഷ്ടികയിലേക്ക് എറിയുകയും തന്മൂലം ചെടിയിലെ ആൽക്കലോയ്ഡ് ബാഷ്പീകരിക്കപ്പെടുകയും ശ്വാസതടസ്സമുള്ള രോഗിക്ക് ആ നീരാവി ശ്വസിച്ച് ആശ്വാസം ലഭിക്കുകയും ചെയ്തിരുന്നു. ഇത് പ്രയോജനകരമെന്നു തെളിഞ്ഞതിനാൽ പരക്കെ വിശ്വാസ്യത നേടി. ഇത് വികസിച്ച് വന്നാണ് നമ്മുടെ ഇൻഹേലറിൽ എത്തിയത്.
എന്നാൽ, ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പലർക്കും അറിയില്ല. ശരിയായ രീതിയിൽ ഇൻഹേലർ ഉപയോഗിച്ചാൽ മാത്രമേ ആവശ്യമായ മരുന്ന് രോഗബാധിതമായ സ്ഥലത്തേക്ക് എത്തിച്ചേരുകയുള്ളൂ.
സ്പ്രേ ഇൻഹേലർ ഉപയോഗിക്കുേമ്പാൾ ആദ്യം ശക്തമായി കുലുക്കിയ ശേഷം അടപ്പ് തുറക്കണം. ശ്വാസം പൂർണമായും പുറത്തേക്ക് വിടുന്നതിനൊപ്പം ഇൻഹേലറിെൻറ മൗത്ത് പീസ് വായിലേക്ക് വെച്ച് ചുണ്ടുകൾ ചേർത്ത് പിടിക്കണം. ഇൻഹേലറിെൻറ മുകളിലുള്ള സ്വിച്ചിൽ അമർത്തുക. ഒപ്പം ശ്വാസം ഉള്ളിലേക്ക് വലിക്കണം. പത്ത് സെക്കൻഡ് ശ്വാസം പുറത്തേക്ക് വിടാതെ പിടിച്ചുനിർത്തണം. ശേഷം പതുക്കെ ശ്വാസം പുറത്തേക്ക് വിടണം. രണ്ടാം ഡോസ് ഉണ്ടെങ്കിൽ രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ഇത് ആവർത്തിക്കാം.
കുട്ടികൾക്കും ഇൻഹേലർ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ ആരോഗ്യ മേഖലയിൽ ചർച്ച നടക്കുന്നുണ്ട്. എന്നാൽ, ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സ്പ്രേക്കൊപ്പം സ്പേസർ കൂടി ഘടിപ്പിച്ച് കുട്ടികൾക്കും പ്രായമേറിയവർക്കും ഉപയോഗിക്കാം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പ്രധാനമായും സ്വീകരിച്ചുവരുന്നത് ഇൻഹേലർ തെറപ്പിയാണ്. ആസ്ത്മ, സി.ഒ.പി.ഡി എന്നിവക്കാണ് ഇൻഹേലർ ഉപയോഗിച്ചു വരുന്നത്. ഫൈബ്രോസിസ്, ബ്രോൈങ്കറ്റിസ്, മെക്കാനിക്കൽ വെൻറിലേറ്റഡ് രോഗികൾക്കും സാധാരണയായി ഇൻഹേലർ ഉപയോഗിക്കുന്നു. 1860ലാണ് ആസ്ത്മക്കുള്ള ഇൻഹേലർ തെറപ്പി ആദ്യമായി ആരംഭിച്ചത്.
അഞ്ച് തരം ഇൻഹേലറുകൾ നിലവിലുണ്ട്. പി.എം.ഡി.ഐ, സ്പേസറോട് കൂടിയ പി.എം.ഡി.ഐ, ബ്രീത്ത് ആക്ചുവേറ്റഡ്, ഡി.പി.ഐ, നെബുലൈസേഷൻ എന്നിവയാണ് അവ. ആസ്ത്മയും സി.പി.ഡിയും നിയന്ത്രിക്കുന്നതിൽ ഈ ഇൻഹേലറുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.