‘ബീഅ’ ഫ്യൂച്ചർ പയനിയർ അവാർഡ് ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന്
text_fieldsഷാർജ: ‘ബീഅ’ ഫ്യൂച്ചർ പയനിയർ അവാർഡ് സ്വന്തമാക്കി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ. സുസ്ഥിര വികസനത്തിന്റെ മികച്ച മാതൃകകൾ കാഴ്ചവെക്കുന്നവർക്ക് നൽകുന്ന അവാർഡുകളാണ് സ്കൂൾ സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ മാലിന്യ സംസ്കരണ ബോധവത്കരണത്തിന് ഏറ്റവും കൂടുതൽ പങ്കു വഹിച്ച ‘ഏജന്റ്സ് ഓഫ് ആക്ഷൻ’ എന്ന പേജിന് ചുക്കാൻ പിടിച്ച സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന നഫീസ്, സ്റ്റുഡന്റ്സ് വെൽഫെയർ ഓഫിസർ ആയിഷ തൻസീഹ, അധ്യാപികമാരായ റിഷാദ, ഷഹനാസ് എന്നിവരാണ് അവാർഡിനർഹരായത്. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സനും അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജയുടെ പ്രസിഡന്റുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയിൽനിന്ന് നേരിട്ട് അവാർഡുകൾ സ്വീകരിച്ചു.
സ്ക്രീൻ എന്ന നൂതന മൊബൈൽ ആപ്ലിക്കേഷൻ രൂപകൽപന ചെയ്ത കിന്റർഗാർട്ടൻ അധ്യാപിക റഹീന, ബീഅയുടെ പ്രത്യേക അംഗീകാരം നേടി അഭിനന്ദനത്തിന് അർഹയായി. 700 ഗ്ലോബൽ സ്കൂളുകളിൽനിന്ന് ലഭിച്ച 2600 എൻട്രികളിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ രക്ഷാധികാരത്തിൽ ആരംഭിച്ച ഫ്യൂച്ചർ പയനിയേഴ്സ് അവാർഡ് സുസ്ഥിരവികസന പാതയിലെ മികച്ച കാൽവെപ്പാണ്.
അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പിന്തുണയോടെ ‘ഏജന്റ്സ് ഓഫ് ആക്ഷൻ’ എന്ന പേജിലൂടെ സുസ്ഥിരത വികസനത്തിന് ഏറ്റവുമധികം സംഭാവന നൽകിയ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാനയെയും കൂട്ടരെയും ദുലെവോ ഫയാത്ത് ഗ്രൂപ് പ്രതിനിധികൾ പ്രത്യേകം അഭിനന്ദിച്ചു. അവാർഡ് ജേതാക്കളെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫ ആസാദ്, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി എന്നിവരും അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.