ബീച്ചുകളിലെ സുരക്ഷക്കായി ബോധവത്കരണം
text_fieldsഅബൂദബി: വേനല്‍ക്കാലത്ത് ബീച്ച് സന്ദർശിക്കുന്നവർ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ബോധവത്കരണവുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി.
പരിസ്ഥിതി, ആരോഗ്യ, സുരക്ഷ വകുപ്പുമായി സഹകരിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെയും പൊതുസുരക്ഷ വകുപ്പിന്റെയും ആസ്റ്റര്‍ ആശുപത്രിയുടെയും പങ്കാളിത്തത്തോടെയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷക്കായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിവിധ വകുപ്പുകളില്‍നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു.
സൂര്യാഘാതത്തെ നേരിടല്‍, നിര്‍ജലീകരണം തടയല്‍, നീന്തലിന് സുരക്ഷ ഉറപ്പുവരുത്തല്‍, കുട്ടികളുമായി നീന്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രഥമശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ. ബീച്ചുകള്‍ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.