സപ്ത വർണങ്ങളെഴുതി ഒരുങ്ങുന്നു ഫിഷ്ത്ത് കോർണീഷ്
text_fieldsഷാർജ: അജ്മാൻ അതിർത്തിയിൽ നിന്ന് തുടങ്ങുന്ന ഷാർജയുടെ പ്രശാന്ത സുന്ദരമായ ഫിഷ്ത്ത് ക ോർണീഷിെൻറ നവീകരണ പ്രവർത്തനങ്ങൾ വേഗമേറി. ബീച്ചിന് പുറമെ, അൽ മുൻതസ റോഡ്, അജ്മാ ൻ അതിർത്തിയിൽ നിന്ന് തുടങ്ങി ദുബൈ അതിർത്തി വരെ എത്തുന്ന, 27 കിലോമീറ്റർ സൈക്കിൾ പാത, വ്യ ായാമപാത എന്നിവ അധികം വൈകാതെ സന്ദർശകർക്കായി തുറക്കും. ഷാർജ നഗര ആസൂത്രണ കൗൺസിൽ (എ സ്.യു.പി.സി) ആണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ഫിഷ്ത്ത്, ഷാർജ കോർണീഷുകളെ കോർത്തിണക്കിയുള്ള പദ്ധതി പൂർണമാകുന്നതോടെ പ്രദേശത്തേക്ക് സന്ദർശകരുടെ ഒഴുക്കായിരിക്കും. ഇത് മുൻകൂട്ടി കണ്ട് മേഖലയിലെ പാർക്കിങ് സൗകര്യങ്ങളും സർവീസ് റോഡുകളുടെയും പോഷക റോഡുകളുടെയും സൗകര്യങ്ങൾ പതിന്മടങ്ങ് വർധിപ്പിച്ചിട്ടുണ്ട്.
പൂക്കളും പുൽമേടുകളും വിശ്രമ കേന്ദ്രങ്ങളും വിനോദങ്ങളും കോർത്തിണക്കിയ, 3.3 ബീച്ച് ഫ്രണ്ട് വികസനം ഷാർജയുടെ സ്വപ്ന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പ്രത്യേകനിർദേശ പ്രകാരമുള്ളതാണ് പദ്ധതി. ഷാർജയുടെ പ്രധാന വിനോദമേഖലകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന സൈക്കിൾ, വ്യായാമ പാത പ്രദേശവാസികളുടെ ആരോഗ്യത്തിന് കൂട്ടാകും. പച്ചപ്പാർന്ന മേഖലയിലൂടെ കടന്ന് പോകുന്ന പാതയോട് ചേർന്ന് പൂമരങ്ങളുടെ തണലും ഒരുക്കുന്നുണ്ട്. പൂർണമായും ബീച്ചിനോട് ചേർന്നാണ് ഈ 27 കിലോമീറ്റർ പാത കടന്ന് പോകുന്നത്.
പട്ടണത്തിനോട് ചേർന്നാണെങ്കിലും, വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമോ, മലിനീകരണമോ മേഖലയെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. 2012 മുതൽ ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് സിറ്റി പദ്ധതിയിൽ ഷാർജ അംഗമാണ്. പൊതുജനാരോഗ്യത്തെ സംരക്ഷിക്കുവാനും ക്ഷേമം ഉറപ്പുവരുത്തുവാനും മുൻകൈ എടുത്തതിെൻറ ഫലമായി 2015ൽ മിഡിൽ ഇൗസ്റ്റിലെ ആദ്യത്തെ ആരോഗ്യ പരിപാലന നഗരമായി ലോകാരോഗ്യ സംഘടന ഷാർജയെ തെരഞ്ഞെടുത്തിരുന്നു.
കുടുംബങ്ങളുടെ എക്കാലത്തെയും ഇഷ്ടയിടമാണ് ഫിഷ്ത്ത് കോർണീഷ്. ഇറച്ചി ചുടൽ, ഹുക്ക എന്നിവ തീരമേഖലയിൽ അനുവദിക്കാത്തതും ശാന്തതയും കുടുംബങ്ങളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകമാണ്. ഖാലിദ് തുറമുഖത്തിന് ഏകദേശം എതിർ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബീച്ചിലിരുന്നാൽ കപ്പലുകൾ ചരക്കുമായി പോകുന്നത് കാണാം. കവികളേറെ ജീവിച്ചിരുന്ന അൽ ഹിറ പ്രദേശം ബീച്ചിന് വിളിപ്പാടകലെയാണ്. പൗരാണിക കാലത്തെ സാംസ്കാരിക മേഖല കൂടിയായിരുന്നു ഈ കടലോരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.