ആറ് നിലകളിൽ അഴകോടെ സൗദി പവലിയൻ
text_fieldsലോകത്തെ വിസ്മയിപ്പിക്കുന്ന ദുബൈ എക്സ്പോ നഗരിയിൽ അതിശയമൊരുക്കാൻ ആറു നിലകളിൽ സൗദി അറേബ്യയുടെ പ്രത്യേക പവലിയൻ. രാജ്യത്തിെൻറ സമ്പന്നമായ ചരിത്രത്തെയും പുരാതന സംസ്കാരത്തെയും പ്രകൃതിയിലെ അത്ഭുതങ്ങളെയും വിവരിക്കുന്ന സൗദി പവിലിയൻ കാഴ്ചക്കാർക്ക് വിരുന്നാകുമെന്നതിൽ സംശയമില്ല.
1,320 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ചെരിഞ്ഞ മിറർ സ്ക്രീനിനൊപ്പം ഒരുക്കിയ വാട്ടർ വണ്ടറിംഗ് ആണ് സൗദി പവിലിയനിലെ മറ്റൊരു പ്രധാന ആകർഷണം. സൗദി വിഷൻ 2030 വിശദീകരിക്കുന്നതിനായി 2,030 ക്രിസ്റ്റലുകളോടു കൂടി ഗംഭീര ആർട്ട് ഇൻസ്റ്റലേഷനും ആറുനില കെട്ടിടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സൗദിയുടെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവത്കരിക്കാനും എണ്ണ വരുമാനം മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള പദ്ധതിയാണ് വിഷൻ 2030.
13,069 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ പവലിയൻ രണ്ട് ഫുട്ബോൾ പിച്ചുകൾക്ക് തുല്യമാണ്. സൗദി പവലിയെൻറ ഹൃദയഭാഗത്താണ് സുസ്ഥിരതയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായുള്ള സംവിധാനങ്ങൾ സ്ഥാനം പിടിച്ചിട്ടുള്ളത്, സൗദി സംരംഭകരിൽ നിന്ന് ഉത്പാദിപ്പിച്ച 650 സോളാർ പാനലുകൾ ഉൾക്കൊള്ളുന്ന ഘടനയിലാണ് പവലിയൻ രൂപകല്പന. ദുബൈ എക്സ്പോ 2020 മുന്നോട്ടുവെക്കുന്ന "മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക" തീം അനുസരിച്ച് രാജ്യത്തെ 13 പ്രദേശങ്ങളിലെ അത്ഭുതങ്ങളുടെ ഗൈഡഡ് ടൂറും സന്ദർശകർക്കായി സൗദി അറേബ്യ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.