Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാർഡൻ മനോഹരമാക്കാൻ ഇനി...

ഗാർഡൻ മനോഹരമാക്കാൻ ഇനി പൂക്കൾ എന്തിന്​

text_fields
bookmark_border
Aglaonema
cancel

നമ്മുക്ക് ഗാർഡൻ മനോഹരമാക്കാൻ എപ്പോഴും പൂക്കൾ ഉള്ള ചെടികൾ വെച്ചു പിടിപ്പിക്കാനാണ് താൽപര്യം. എന്നാൽ, പൂക്കൾക്ക് ഒരു കാലാവധിയുണ്ട്. അതു കഴിയുമ്പോൾ അവ കൊഴിയും. അതേസമയം, പൂക്കളേക്കാൾ മനോഹരമായ ഇലകൾ ഉള്ള ചെടികൾ വളർത്തി നോക്കിയാലോ.

അ​േഗ്ലാനിമ (Aglaonema) ഈ ഗണത്തിൽപെട്ടതാണ്​. ചെടികളെ സ്നേഹിക്കുന്നവർക്ക് വളരെ പ്രിയപ്പെട്ടതാണിത്​. പൂക്കളോട്​ കിടപിടിക്കുന്നതാണ്​ ഇതി​െൻറ ഇലകൾ. ചൈനീസ്​ എവർഗ്രീൻ എന്നും പറയും. ചെടിയുടെ ഒരുപാട് വെറൈറ്റി ഉണ്ട്. ഇതി​െൻറ ഹൈബ്രിഡ് വെറൈറ്റിയുമുണ്ട്. റെഡ്​ അ​േഗ്ലാനിമ, പിങ്ക്​ അ​േഗ്ലാനിമ, ലേഡി വല​​ൈൻറൻ എന്നിവക്കാണ്​ കൂടുതൽ പ്രിയം. സാധാരണ അ​േഗ്ലാനിമയേക്കാൾ കൂടുതൽ പരിചരണം വേണം ഹൈബ്രിഡിന്​. ഇൻഡോർ ആയി വളർത്താൻ പറ്റിയ ചെടിയാണിത്​. സൂര്യ പ്രകാശം നേരിട്ട് കിട്ടാത്ത സ്​ഥലത്ത്​ വേണം വെക്കാൻ. കുറച്ചു മൂപ്പെത്തുമ്പോൾ ഈ ചെടിയിൽ ചെറിയ പൂക്കൾ ഉണ്ടാകും.

ഇവ ശ്രദ്ധിക്കാം:

സൂര്യപ്രകാശം നേരിട്ടു കിട്ടുന്നിടത്തു വെക്കരുത്. മണ്ണ് എപ്പോഴും ഈർപ്പം ഉള്ളതായിരിക്കണം. മണ്ണ് ഉണങ്ങാൻ പാടില്ല. നല്ല ഡ്രെയ്​നേജ്​ സംവിധാനം വേണം ചെടിക്ക്​.

മണ്ണ്​, വളം, ചകിരിച്ചോറ്​, മണൽ, പെരിലൈറ്റ്​ തുടങ്ങിയവ മിക്​സ്​ ചെയ്യണം. മണ്ണിൽ കുമിൾ നാശിനി ( fungicide) കൂടി ചേർത്താൽ നന്നായിരിക്കും. വീടിനകത്തുവെക്കുന്ന ചെടികൾക്ക്​ ചകിരിച്ചോറ്​, പെരിലൈറ്റ്​ എന്നിവ ഇടുന്നതായിരിക്കും നല്ലത്​. ഇതി​െൻറ കട്ടിങ്സ് എടുത്തു കിളിർപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GardenEmarat beats
News Summary - beautify the garden
Next Story