അജ്മാനിൽ മസാജ്, സലൂണ്‍ കേന്ദ്രങ്ങള്‍ക്ക് പുതു മാര്‍ഗനിര്‍ദേശം
text_fieldsഅജ്മാന്: ആരോഗ്യ-സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അജ്മാന ിലെ മസാജ് സെൻററുകളിലും ബ്യൂട്ടി സലൂണുകളിലും പുതിയ കർശന നിയന്ത്രണങ്ങളേർപ്പെടു ത്തുന്നു. പുതിയ മാർഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അജ്മാനിലെ നഗരസഭയും സാമ്പത്തിക വികസന വകുപ്പും സംയുക്തമായി ബോധവത്കരണ കാമ്പയിന് സംഘടിപ്പിക്കും. സുരക്ഷിതവും ആരോഗ്യകരവുമായ ബിസിനസുകള്‍ നിലനിർത്തുന്നതിനായി ലൈസന്‍സ് സംവിധാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
കാമ്പയിൻ ഒക്ടോബർ അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന് അജ്മാന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽ നുഐമി പറഞ്ഞു. കാമ്പയിനിെൻറ ഭാഗമായി സംയുക്തമായി ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വിവിധ ഭാഷകളിൽ തയാറാക്കിയ ലഘുലേഖകൾ വിതരണം ചെയ്യും. അനുവദിച്ച സമയത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥാപനങ്ങൾ ‘സ്റ്റാൻഡേർഡ് ഗൈഡ്’ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
ശുചിത്വമില്ലായ്മയും ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കളുടെ ഉപയോഗവും സംബന്ധിച്ച് നിരവധി പരാതികളുയർന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുന്നത്. അനധികൃത മസാജ് സെൻററുകളുടെ കാര്‍ഡുകള്‍ പൊതുസ്ഥലങ്ങളിൽ വ്യാപകമായി വിതരണം ചെയ്യുന്നതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വഴിയോരങ്ങളില്‍ കാണുന്ന മസാജ് കാര്‍ഡുകൾ അവഗണിക്കണമെന്നും മസാജ് സെൻററുകളില്‍ പോകുന്നവര്‍ സ്ഥാപനത്തിെൻറ ഹെല്‍ത്ത് ലേബര്‍ കാര്‍ഡ് പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്നും അധികൃതർ നിർദേശിച്ചു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന സെൻററുകളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അധികൃതരെ 80070 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഗൈഡില്‍ നിര്‍ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.