ജി.സി.സിയിലെ സൗന്ദര്യവിപണി കീഴടക്കാൻ വൈവിധ്യങ്ങളുമായി 'ബ്യൂട്ടി വേൾഡ്'
text_fieldsദുബൈ: ആഗോള സൗന്ദര്യവർധക വിപണിയിലെ അതികായന്മാരായ സ്പാനിഷ് കമ്പനിയുമായി കൈകോർത്ത് 'ബ്യൂട്ടി വേൾഡ്' മിഡിലീസ്റ്റ് മേഖലയിലെ സൗന്ദര്യവിപണി കീഴടക്കാൻ ഒരുങ്ങുന്നു. 'ബ്യൂട്ടിവേൾഡ്' ജനറൽ ട്രേഡിങ് കമ്പനിയാണ് കോസ്മെറ്റിക്സ്, വെൽനെസ്, ഹോംകെയർ ഉൽപന്നങ്ങൾക്ക് പേരുകേട്ട സ്പെയിനിലെ 'ക്യൂമി റോമർ' ഉൽപന്നങ്ങൾ ജി.സി.സി രാജ്യങ്ങളിലെ സൗന്ദര്യപ്രേമികൾക്കരികിൽ എത്തിക്കാനൊരുങ്ങുന്നത്. ഗുണമേന്മയിൽ ഏറ്റവും മികച്ചുനിൽക്കുന്ന ക്യൂമി റോമർ ഉൽപന്നങ്ങളുടെ വലിയൊരു നിരതന്നെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ക്യൂമി റോമറും യങ് ലൈഫും തമ്മിൽ സംയുക്ത കരാറിൽ ഒപ്പുവെച്ചു.
ക്യൂമി റോമറിെൻറ അമാൽഫി, അഗ്രാഡോ ബ്രാൻഡുകളുടെ ആയിരത്തിൽപരം ഉൽപന്നങ്ങളാണ് ബ്യൂട്ടിവേൾഡ് വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. സാധാരണക്കാരിലും സൗന്ദര്യസങ്കൽപം വളർത്തുന്നതിനായി ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ മിതമായനിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെൻറ് അറിയിച്ചു.
ബ്യൂട്ടി, ബാത്ത് ആൻഡ് ഷവർ, പേഴ്സനൽ കെയർ, ബേബി കെയർ, ഹോംകെയർ, ഷാംപൂ, ഹെയർ കണ്ടീഷനർ, ഹെയർ മാസ്ക്, ഹെയർ ഡൈ, ലിക്വിഡ് സോപ്പ്, മോയിസ്റ്ററൈസിങ് ക്രീം, നെയിൽ പോളിഷ്, ഫേഷ്യൽ കെയർ, ഷേവിങ് ഫോം, ഓറൽ കെയർ, ബോഡി മിൽക്, ഹാൻഡ് ജെൽ, ഷവർ ജെൽ എന്നിവയുടെ വിവിധതരത്തിലും വ്യത്യസ്ത ചേരുവകളിലുമുള്ള കോസ്മെറ്റിക്സ് ഉൽപന്നങ്ങളാണ് വിപണിയിലെത്തുന്നത്. ഇതോടൊപ്പം അഗ്രാഡോ നാചുറൽ എന്ന പേരിലുള്ള പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപന്നങ്ങളും സ്ഥാനംപിടിക്കും. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലുടനീളമുള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റുകൾ, മറ്റു പ്രമുഖ ഹൈപ്പർ മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽനിന്ന് ഉൽപന്നങ്ങൾ സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.