കുതിരയോട്ടത്തിന് എമിറേറ്റ്സ് റേസിങ് അതോറിറ്റിയായി
text_fieldsദുബൈ: കുതിരയോട്ടങ്ങൾക്കായി എമിറേറ്റ്സ് റേസിങ് അതോറിറ്റിയുടെ (ഇ.ആർ.എ) ഡയറക്ടർ ബോർഡിന് രൂപംനൽകി.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് അതോറിറ്റിക്ക് അംഗീകാരം നൽകിയത്.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് അതോറിറ്റി ചെയർമാൻ. ശൈഖ് റാശിദ് ബിൻ ദൽമൂഖ് ആൽ മക്തൂമാണ് വൈസ് ചെയർമാൻ. മതാർ സുഹൈൽ അലി അൽ യബൂനി അൽ ധഹെയ്രി, മുഹമ്മദ് സഈദ് റാശിദ് അലി അൽ ഷെഹി എന്നിവർ അംഗങ്ങളാണ്. കുതിരയോട്ടത്തിലെ അന്താരാഷ്ട്ര ഗവേണിങ് ബോഡിയാണ് ഇ.ആർ.എ.
കുതിരയോട്ടവുമായി ബന്ധപ്പെട്ട നിയമനിർമാണം, അനുമതി, അപേക്ഷ എന്നിവയെല്ലാം ഇ.ആർ.എവഴിയായിരിക്കും. ട്രെയിനർമാർക്കും ജോക്കികൾക്കുമുള്ള ലൈസൻസ് നൽകുന്നതും പുതിയ അതോറിറ്റിയായിരിക്കും.കുതിരകളെ രജിസ്റ്റർ ചെയ്യുന്നതും ഇവൻറുകൾ സംഘടിപ്പിക്കുന്നതും ഇവർ വഴിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.