സുരക്ഷിത അകലമില്ലെങ്കിൽ 'ബീപ്' അടിക്കുന്ന മുന്നറിയിപ്പ് ഉപകരണം: മലയാളി വിദ്യാർഥിക്ക് ഷാർജയുടെ ആദരം
text_fieldsഷാർജ: കോവിഡ് സുരക്ഷാമാനദണ്ഡങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂഹിക അകലം പാലിക്കൽ. ഇത് തെറ്റിക്കുന്നവർക്ക് ബീപ് ശബ്ദമുണ്ടാക്കി മുന്നറിയിപ്പ് നൽകുന്ന ഉപകരണവുമായെത്തിയ മലയാളി വിദ്യാർഥിക്ക് ഷാർജ പൊലീസിെൻറ ആദരം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഹാഫിസാണ് ഇൗ മിടുക്കൻ. 15,000 ദിർഹമാണ് സമ്മാനം. മദീനത് സായിദിൽ ബസ് സ്റ്റേഷനിൽ ഡ്രൈവറായ വി.എം. യഹ്യയുടെയും ഷീജയുടെയും മകനാണ്.
'സോഷ്യൽ ഡിസ്റ്റൻസിങ് റിമൈൻഡർ' എന്ന ഇൗ ഉപകരണത്തിനാണ് ഷാർജ പൊലീസ് കോവിഡ് ചലഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ദേശീയതല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്. ഏഷ്യൻ ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ അൽ ദഫ്റാ റീജ്യനിലെ മദീനത് സായിദ് ശാഖയിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ഹാഫിസ്. ഐ.ഡി കാർഡിെൻറ വലുപ്പത്തിലുള്ള ഉപകരണം ഒരാഴ്ചക്കുള്ളിലാണ് നിർമിച്ചത്. 75 ദിർഹം മാത്രമാണ് ഈ ഉപകരണത്തിെൻറ നിർമാണ ചെലവെന്ന് ഹാഫിസ് പറയുന്നു. 10 മിനിറ്റിൽ നിർമിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.