എസ്.എസ്.എൽ.സി പരീക്ഷക്ക് തുടക്കം; സുരക്ഷ പാലിച്ച് വിദ്യാർഥികൾ
text_fieldsദുബൈ: എസ്.എസ്.എൽ.സി പരീക്ഷക്ക് ഗൾഫിലെ സ്കൂളുകളിലും തുടക്കം. തെരഞ്ഞെടുപ്പിെൻറ പേരിൽ ഒരു മാസം അപ്രതീക്ഷിതമായി പരീക്ഷ നീട്ടിവെച്ചതിെൻറ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്താണ് വിദ്യാർഥികൾ പരീക്ഷ ഹാളിലേക്കെത്തിയത്. കോവിഡ് മുൻകരുതൽ പാലിച്ച് മാസ്കിട്ടാണ് പരീക്ഷക്കിരുന്നത്. ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയിൽ മാത്രമാണ് എസ്.എസ്.എൽ.സി പരീക്ഷ. 548 പേരാണ് യു.എ.ഇയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികൾ നാട്ടിലേക്ക് പോയതിനാൽ 546 പേർ പരീക്ഷയെഴുതി.
മലയാളം, അഡീഷനൽ ഇംഗ്ലീഷ് പരീക്ഷകൾ എളുപ്പമായിരുന്നെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. ഒമ്പത് കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. 142 കുട്ടികൾ പരീക്ഷയെഴുതിയ അബൂദബി മോഡൽ സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികളുണ്ടായിരുന്നത്. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 120, ഗൾഫ് മോഡൽ സ്കൂൾ 52, അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 24, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 37, റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ 55, ഫുജൈറ ഇന്ത്യൻ സ്കൂൾ 38, ഉമ്മുൽഖുവൈനിലെ ദ ഇംഗ്ലീഷ് സ്കൂൾ 30, ന്യൂ ഇന്ത്യൻ സ്കൂൾ 47 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം. അബൂദബിയിൽ കുട്ടികളെല്ലാം കോവിഡ് പരിശോധനക്ക് ശേഷമാണ് പരീക്ഷക്കെത്തിയത്.
ഒരു ക്ലാസിൽ രണ്ട് മീറ്റർ അകലം പാലിച്ച് ഒമ്പത് മുതൽ 11 പേർ വീതമാണ് പരീക്ഷ എഴുതിയത്. ദുബൈയിലും ഉമ്മുൽ ഖുവൈനിലും രണ്ട് കേന്ദ്രങ്ങളും ഷാർജ, അബൂദബി, ഫുജൈറ, റാസൽഖൈമ, അജ്മാൻ എമിറേറ്റുകളിൽ ഓരോ പരീക്ഷ സെൻററുകളുമുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയാണ് പരീക്ഷക്ക് നിയോഗിച്ചിരുന്നത്. സാമൂഹിക അകലം പാലിച്ചായിരുന്നു ക്ലാസ്റൂമുകൾ സജ്ജീകരിച്ചത്. കേരളത്തിൽനിന്ന് പരീക്ഷ ഭവൻ അധികൃതർ എത്തിയിട്ടുണ്ട്. പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്.
എട്ട് കേന്ദ്രങ്ങളിലായി 491 പേർ പരീക്ഷക്കെത്തും. 83 പേർ പരീക്ഷയെഴുതുന്ന അബൂദബി മോഡൽ സ്കൂളിലാണ് കൂടുതൽ വിദ്യാർഥികൾ. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 95, ഗൾഫ് മോഡൽ സ്കൂൾ 77, അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 15, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 42, റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ 58, ഫുജൈറ ഇന്ത്യൻ സ്കൂൾ 63, ഉമ്മുൽഖുവൈനിലെ ദ ഇംഗ്ലീഷ് സ്കൂൾ 58 എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം.
വെള്ളിയാഴ്ചയിലെ എസ്.എസ്.എൽ.സി പരീക്ഷ ഉച്ചക്കാക്കിയതിനാൽ വിദ്യാർഥികൾക്ക് ജുമുഅ നമസ്കാരം നഷ്ടപ്പെടും. നോമ്പ് തുടങ്ങിയതിന് ശേഷമുള്ള ദിവസങ്ങളിലെ വെള്ളിയാഴ്ചകളിൽ പരീക്ഷ സമയം മാറ്റിയിട്ടുണ്ട്. പരീക്ഷ ഒരുമാസം മാറ്റിവെച്ചതിനെ തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായിരുന്നു.
വിസിറ്റ് വിസയിൽ നിൽക്കുന്നവരും വിസ കാലാവധി അവസാനിച്ചവരും ഇതുമൂലം വലഞ്ഞിരുന്നു. പലർക്കും വീണ്ടും വിസ പുതുക്കേണ്ടി വന്നു. മാർച്ചിൽ പരീക്ഷ കഴിയുന്നതോടെ കുട്ടികളെ നാട്ടിലേക്കയക്കാനായിരുന്നു രക്ഷിതാക്കളുടെ പലരുടെയും പദ്ധതി. ജോലി നഷ്ടപ്പെട്ടും ശമ്പളം വെട്ടിക്കുറക്കപ്പെട്ടും ദുരിതത്തിലായ രക്ഷിതാക്കളാണ് ഇതുമൂലം വലഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.