അണിയറയിൽ ഇവരാണ്
text_fieldsഎക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ കേരളത്തിന് കാര്യമായ ഇടമില്ലെങ്കിലും അണിയറ പ്രവർത്തകരിൽ നല്ലൊരു ശതമാനവും മലയാളികളാണ്. പ്രത്യേകിച്ച് ഡിജിറ്റൽ മേഖലയിൽ. സി.പി. സാലിഹിെൻറ നേതൃത്വത്തിലെ ആസാ ഗ്രൂപ്പാണ് പവലിയെൻറ ഡിജിറ്റൽ വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഇന്ത്യൻ പവലിയെൻറ ഭൂരിപക്ഷവും ഡിജിറ്റൽ സ്ക്രീനുകളാണ്. ഇന്ത്യൻ സംസ്കാരവും ചരിത്രവും വ്യവസായവുമെല്ലാം മിന്നിമറയുന്നത് ഈ സ്ക്രീനുകളിലാണ്. ഇതിെൻറ എല്ലാം അണിയറയിൽ മലയാളി യുവസംഘമാണ്. അന്ഹര് സാലിഹ്, ഫാരിസ്, ഇബ്രാഹിം മുഹമ്മദ്, നബീല്‍, നിഖില്‍, അറാഫത്ത്, ഇബ്രാഹിംകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം പേർ മൂന്ന് മാസം കൊണ്ടാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
എക്സ്പോയുടെ ആകർഷണമായ അല്‍ വസ്ല് പ്ലാസയിലെ അതേ രൂപഘടനയാണ് ഇന്ത്യന്‍ പവിലിയനിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നാണ് ലൈറ്റുകൾ എത്തിച്ചത്. വിശേഷ ദിവസങ്ങളിൽ സ്ക്രീനുകളിലെ ചിത്രങ്ങളും ചരിത്രങ്ങളും മാറും. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ നടന്നിരുന്നു. പവലിയനിലെ എൽ.ഇ.ഡി വാളും ശ്രദ്ധേയമാണ്. 16 പ്രൊജക്ടുകള്‍, സെന്‍ട്രലൈസ്ഡ് വീഡിയോ കണ്ട്രോള് പ്ലെ ബാക്ക് സിസ്റ്റം, സെന്‍ട്രലൈസ്ഡ് മ്യൂസിക് ആന്‍ഡ് സൗണ്ട് സിസ്റ്റം, സറൗണ്ടഡ് സൗണ്ട് സിസ്റ്റം എന്നിവ ഉപയോഗിച്ചിട്ടുണ്ട്. അടുത്ത ആറ് മാസം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതും ഈ സംഘം തന്നെയാണ്.
താഴത്തെ നിലയില്‍ ഇൻററാക്ടീവ് ടച്ച് സ്ക്രീന്‍ ഉപയോഗിച്ചുള്ള കിയോസ്ക്കുകളുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍ വിളിച്ചറിയിക്കുന്ന പ്രദർശനത്തിന് 360 ഡിഗ്രി പ്രൊജക്ഷന് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ത്രീ ഡി ആഗ്മെൻറഡ് റിയാലിറ്റി പ്രൊജക്ഷന് സിസ്റ്റവും ഉപയോഗപ്പെടുത്തിയിരിക്കുന്നു. പവിലിയെൻറ പുറംചുമരുകളും വ്യത്യസ്തമായ സ്ക്രീനുകളിലായാണ് പ്രവര്‍ത്തിക്കുന്നത്. പവിലിയനില്‍ സ്ഥാപിച്ച 10 പ്രൊജക്ടറുകള്‍ ഉപയോഗിച്ചാണ് പ്രദര്‍ശനം. എല്ലാ ഓഡിയോ വീഡിയോ ഉപകരണങ്ങളും പ്രൊജക്ടറുകളുടെയും സ്ക്രീനുകളുടെയും പ്രൊഗ്രാമിങ്, ടെസ്റ്റിങ് തുടങ്ങിയ ജോലികളും ഈ സംഘമാണ് നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.