ബേപ്പൂർ മണ്ഡലം കെ.എം.സി.സി കൺവെൻഷൻ
text_fieldsദുബൈ: യു.എ.ഇ കെ.എം.സി.സി മെംബർഷിപ് കാമ്പയിൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ-ബേപ്പൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ് മുസ്തഫ നല്ലളം അധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി അംഗങ്ങൾക്കായി നടപ്പിലാക്കി വരുന്ന വെൽഫെയർ സ്കീം കാമ്പയിൻ ഊർജിതമാക്കാൻ തീരുമാനിച്ചു. മരണാനന്തര ആനുകൂല്യമായി പത്തു ലക്ഷം രൂപ അംഗത്തിന്റെ ആശ്രിത കുടുംബത്തിന് നൽകുന്ന പദ്ധതിയാണിത്. ചികിത്സ സഹായം, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവർക്ക് നൽകുന്ന ആനുകൂല്യം തുടങ്ങി വിവിധ സാമൂഹിക സുരക്ഷ പദ്ധതികൾ ഉൾപ്പെട്ടതാണ് വെൽഫെയർ സ്കീം.
മൂസ്സ കൊയമ്പ്രം, നജീബ് തച്ചംപൊയിൽ, നാസർ മുല്ലക്കൽ, അയ്യൂബ് കല്ലട, റിയാസ് കുന്നുമ്മൽ, ഹസൻ ബാപ്പു, ജംഷീർ ഖാൻ എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ മാത്തോട്ടം സ്വാഗതവും എൻ.സി. ജലീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.