ബേപ്പൂർ തുറമുഖവും വികസിപ്പിക്കണം -മലബാർ പ്രവാസി
text_fieldsദുബൈ: വിഴിഞ്ഞം പോലെ മലബാറിലെ കടൽ ഗതാഗതത്തിന്റെ കവാടമായ ബേപ്പൂർ തുറമുഖവും വികസിപ്പിച്ചു സഞ്ചാര യോഗ്യമാക്കണമെന്ന് മലബാർ പ്രവാസി(യു.എ.ഇ) കൺവെൻഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട് നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും മറ്റുമുള്ള ചരക്കു ഗതാഗതവും ബേപ്പൂർ തുറമുഖത്തിന്റെ പ്രവർത്തനം സ്തംഭിച്ചതോടെ പാതിയോളം നിലച്ച നിലയിലാണ്. വിദേശ യാത്രാക്കപ്പലുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പച്ചക്കൊടികാട്ടിയിരിക്കെ, പ്രവാസി യാത്രക്കാർക്ക് കപ്പൽ യാത്ര സൗകര്യത്തിനു വഴിയൊരുക്കണമെന്നും യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
മലബാർ പ്രവാസി(യു.എ.ഇ) ചെയർമാൻ ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ സി.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.
കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി മോഹൻ എസ്. വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മൊയ്ദു കുറ്റ്യാടി, സുൾഫിക്കർ, അസീസ് തോലേരി, പ്രയാഗ് പേരാമ്പ്ര, മുഹമ്മദ് പാളയാട്ട്, ഇഖ്ബാൽ ചെക്യാട്, ജിജു കാർത്തികപ്പള്ളി, ഷാജി ഇരിങ്ങൽ, ഷഫീക് സംസാം, ടി.പി. അഷ്റഫ്, ചന്ദ്രൻ കൊയിലാണ്ടി, സമീൽ സലാം, റഊഫ് പുതിയങ്ങാടി, സഹൽ പുറക്കാട്, നൗഷാദ് ഫെറോക്, ജലീൽ മഷ്ഹൂർ തങ്ങൾ, ഷംസീർ നാദാപുരം, കബീർ വയനാട് ജൗഹർ വാഴക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മലബാർ പ്രവാസി വർക്കിങ് പ്രസിഡന്റ് രാജൻ കൊളാവിപാലം സ്വാഗതവും ബഷീർ മേപ്പയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.