ഭരത് മുരളി നാടകോത്സവത്തിന് തുടക്കം
text_fieldsഅബൂദബി: കേരള സോഷ്യൽ സെൻറർ സംഘടിപ്പിക്കുന്ന ഒൻപതാമത് ഭരത് മുരളി നാടകോത്സവത്ത ിന് തുടക്കമായി. ചൊവ്വാഴ്ച കെ.എസ്.സി. ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുൻപിൽ ജെമിനി ബിൽഡിങ് മെറ്റിരിയൽസ് എം.ഡി.ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിധികർത്താക്കളായ അനന്തകൃഷ്ണൻ, ശശിധരൻ നടുവിൽ എന്നിവരെ കലാവിഭാഗം സെക്രട്ടറി കണ്ണൻ ദാസ് സദസ്സിന് പരിചയപ്പെടുത്തി.
സെൻറർ പ്രസിഡണ്ട് എ.കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ സ്വാഗതം പറഞ്ഞു. രോഹിത് (എൻ.എം.സി. ഗ്രൂപ്പ്), സൂരജ്( അഹല്യ ഹോസ്പിറ്റൽ), ഉമ്മർ (അൽ സാജ് മെക്കാനിക്കൽ എക്യുപ്മെൻറ്), പ്രകാശ് പല്ലിക്കാട്ടിൽ (അൽ മസൂദ്), രമേഷ് പണിക്കർ (പ്രസിഡണ്ട്, ഇന്ത്യ സോഷ്യൽ സെൻറർ ) ടി.എ. നാസർ (പ്രസിഡണ്ട് അബൂദബി മലയാളി സമാജം), കെ.ബി. മുരളി (ലോക കേരള സഭാംഗം) എന്നിവർ നാടകോത്സവത്തിന് ആശംസകൾ നേർന്നു. ആദ്യ ദിവസം ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് യുവകലാസാഹിതി അബൂദബി അവതരിപ്പിച്ച ‘ഭൂപടം മാറ്റിവരക്കുമ്പോൾ’ എന്ന നാടകം അരങ്ങേറി. രണ്ടാം ദിവസമായ വ്യാഴാഴ്ച പ്രശാന്ത് നാരായൺ സംവിധാനം ചെയ്ത് ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാൻ അവതരിപ്പിക്കുന്ന ‘നഖശിഖാന്തം’ എന്ന നാടകം അരങ്ങേറും. രാത്രി 8.30നാണ് നാടകം ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.