ഭരത് മുരളി നാടകോത്സവം: ‘ഭൂതങ്ങള്‍’ മികച്ച നാടകം
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്റര്‍ 12ാമത് ഭരത് മുരളി സ്മാരക നാടകോത്സവത്തില്‍ ഓര്മ ദുബൈ അവതരിപ്പിച്ച ‘ഭൂതങ്ങള്‍’ മികച്ച നാടകമായി തിരഞ്ഞെടുത്തു. അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ‘സോവിയറ്റ് സ്റ്റേഷന് കടവ്’, ഒന്റാരിയൊ തിയറ്റേഴ്സ് അവതരിപ്പിച്ച ‘കാമമോഹിതം’ എന്നീ നാടകങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ചമയം തിയറ്റേഴ്സ് ഷാര്‍ജ അവതരിപ്പിച്ച ടോയ്മാന്‍ മൂന്നാം സ്ഥാനം നേടി.
‘ഭൂതങ്ങള്‍’ സംവിധാനം ചെയ്ത ഒ.ടി. ഷാജഹാനാണ് മികച്ച സംവിധായകന്. ‘സോവിയറ്റ് സ്റ്റേഷന് കടവി’ലെ അഭിനയത്തിന് പ്രകാശന് തച്ചങ്ങാടിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ‘ജീവലത’ എന്ന നാടകത്തിലെ അഭിനയത്തിന് ദിവ്യ ബാബുരാജ്, ‘ടോയ്മാനി’ലെ അഭിനയത്തിന് സുജ അമ്പാട്ട് എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. അക്ഷയ് ലാലാണ് മികച്ച ബാലതാരം.
മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ സംവിധായകന് -സുവീരന്, ചമയം: ടോയ്മാന്‍ - ചമയം ഷാര്‍ജ, പശ്ചാത്തല സംഗീതം: കാമമോഹിതം -വിജു ജോസഫ്, രംഗസജ്ജീകരണം: ഭൂതങ്ങള്‍ -അലിയാര് അലി, പ്രകാശവിതാനം: മരണക്കളി -അനൂപ് പൂന, രണ്ടാമത്തെ ബാലതാരം: ജീവലത -അഞ്ജന രാജേഷ്, രണ്ടാമത് നടി: ട്വിങ്കില്‍ റോസയും 12 കാമുകന്മാരും -ആദ്യത്യ പ്രകാശ്, മികച്ച രണ്ടാമത് നടന്: ആറാം ദിവസം -അരുണ്‍ ശ്യാം, മികച്ച പ്രവാസി സംവിധായകന്: കെ.പി. ബാബുവിന്റെ പൂച്ച -ബിജു കൊട്ടില, സ്പെഷല്‍ ജൂറി അവാര്‍ഡ്-മേക്കപ്പ് - ക്ലിന്റ് പവിത്രന് (ആറാം ദിവസം, ഭൂതങ്ങള്‍, സോവിയറ്റ് സ്റ്റേഷന് കടവ്, ജീവലത) ഡ്രമാറ്റജി -ഹസിം അമരവിള (സോവിയറ്റ് സ്റ്റേഷന് കടവ്), മികച്ച ഏകാങ്ക നാടകരചന: ബാബുരാജ് പീലിക്കോട്. നാടകോത്സവത്തില്‍ സംഗീതം നിര്‍വഹിച്ച പന്ത്രണ്ടുകാരി നന്ദിത ജ്യോതിഷിന് പ്രത്യേക ഉപഹാരം സമ്മാനിച്ചു.
ഒരു മാസം നീണ്ട നാടകോത്സവത്തില്‍ പത്ത് നാടകങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വിധികര്‍ത്താക്കളായ പ്രമോദ് പയ്യന്നൂര്‍, പി.ജെ. ഉണ്ണികൃഷ്ണന് എന്നിവര്‍ നാടകങ്ങളുടെ അവലോകനം നടത്തി. കേരളം സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷ വഹിച്ചു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കര്‍, ജനറല്‍ സെക്രട്ടറി കെ. സത്യന്, കലാവിഭാഗം അസി. സെക്രട്ടറി ബാദുഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.