ഭരത് മുരളി നാടകോത്സവത്തിന് തിരശ്ശീല
text_fieldsഅബൂദബി: കേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവം 2022-23 സമാപിച്ചു. ഓർമ ദുബൈ അവതരിപ്പിച്ച ‘റാണി ബിജിലി ലജ്ജോ’ ആണ് മികച്ച അവതരണത്തിനുള്ള സമ്മാനം കരസ്ഥമാക്കിയത്. രണ്ടാംസ്ഥാനം അൽ ഐൻ മലയാളി സമാജം അവതരിപ്പിച്ച ‘കവചിത’വും മൂന്നാംസ്ഥാനം ഐ.എസ്.സി അജ്മാൻ അവതരിപ്പിച്ച ‘നവരാഷ്ട്ര’യും നേടി.
മികച്ച സംവിധായകൻ സുവീരൻ( മാക്ബത്), രണ്ടാമത്തെ മികച്ച സംവിധായകൻ നിഖിൽ ദാസ് (കവചിതം), നടൻ മുരളി കുന്നൂച്ചി (നവരാഷ്ട്രയിലെ മാക്ബത് ആൻഡ് രജീന്ദർ സിങ്), നടി മിനി അൽഫോൻസ (നവരാഷ്ട്രയിലെ മായിനി), രണ്ടാമത്തെ നടൻ നൗഷാദ് ഹസ്സൻ (ലങ്കാ ലക്ഷ്മിയിലെ രാവണൻ), രണ്ടാമത്തെ നടി സ്വാതി സുരേഷ് വർന്നാട്ട് (റാബിലയിലെ ബിജിലി), ബാലതാരം സായന്ത് (‘സ്റ്റേജ്’ലെ ആൺകുട്ടി), രണ്ടാമത്തെ ബാലതാരം ധൈഷ്ണ( ‘സ്റ്റേജ്’ലെ പെൺകുട്ടി), പ്രകാശ വിതാനം കെ.ഡി. സനീഷ് (ലങ്കാ ലക്ഷ്മി), ചമയം ബിജു കൊട്ടില (മാക്ബത്), പശ്ചാത്തല സംഗീതം ജേക്കബ് ജോർജ് (ലങ്കാ ലക്ഷ്മി), രംഗ സജ്ജീകരണം ഹംസക്കുട്ടി, ഗോപകുമാർ (സ്റ്റേജ്), യു.എ.ഇ സംവിധായകൻ ഒ.ടി. ഷാജഹാൻ (റാബില), ഏകാങ്ക നാടകരചന മത്സരം സമീർ ബാബു (നഗരം സ്വപ്നം കാണാത്ത ഒരാൾ), സ്പെഷൽ ജൂറി അവാർഡ് പ്രഗതി പ്രസന്നൻ (കവചിതത്തിലെ ജെന്നിഫർ), ഷെറിൻ (മാക്ബത്തിലെ മന്ത്രവാദിനി).
സെന്റർ അങ്കണത്തിൽ നടന്ന ചടങ്ങ് മന്ത്രി സജി ചെറിയാൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. രഘുപതി (ഹെഡ് ഓഫ് ഓപറേഷൻസ് ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച്), സൂരജ് പ്രഭാകർ (സീനിയർ ഓപറേഷൻസ് മാനേജർ അഹല്യ മെഡിക്കൽ ഗ്രൂപ്), അഡ്വ. അൻസാരി സൈനുദ്ദീൻ (കൺ. കെ.എസ്.സി ഫിനാൻസ് കമ്മിറ്റി), വനിത വിഭാഗം ആക്ടിങ് കൺവീനർ ബിന്ദു നഹാസ്, ബാലവേദി സെക്രട്ടറി ശ്രീനന്ദ ഷോബി, വിധികർത്താക്കളായ ഡോ. മുരളീധരൻ, പ്രഫ. വിനോദ് വി. നാരായണൻ എന്നിവർ സംസാരിച്ചു. കെ.എസ്.സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, കലാവിഭാഗം സെക്രട്ടറി നിഷാം വെള്ളുത്തടത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.