പ്രയുക്തി രാമസംയതി; നാട്യവിസ്മയം തീർത്ത് ഭരതാഞ്ജലി
text_fieldsഅബൂദബി: ഭരതാഞ്ജലി നൃത്തപരിശീലനകേന്ദ്രം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മുസഫയിലും അബൂദബിയിലും പ്രയുക്തി രാമസംയതി അരങ്ങേറി. അധ്യാപിക പ്രിയ മനോജിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാർഥികളാണ് രാമസംയതി അവതരിപ്പിച്ചത്.
ഇതിഹാസകഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച രാമായണത്തിലൂടെയുള്ള സഞ്ചാരമായ രാമസംയതി വേറിട്ട അനുഭവമായി. ഭവൻസ് സ്കൂളിൽ പ്രിൻസിപ്പൽ സുരേഷ് വി. ബാലകൃഷ്ണനും ഇന്ത്യ സോഷ്യൽ സെന്ററിൽ ഐ.എസ്.സി പ്രസിഡന്റ് ജോൺ പി. വർഗീസും ഉദ്ഘാടനം ചെയ്തു. എ.കെ. ബീരാൻകുട്ടി, അനിൽ പെരളത്ത്, വി. സുരേഷ്കുമാർ, അൻസാർ വെഞ്ഞാറമൂട്, സർവോത്തം ഷെട്ടി, പ്രദീപ്കുമാർ, ലതീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഡോ. അപർണ സത്യദാസ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.