സൈക്കിളുകൾ നിരത്ത് കീഴടക്കും: യു.എ.ഇ ടൂർ ഇന്ന് മുതൽ
text_fieldsദുെബെ: മിഡിൽ ഈസ്റ്റിലെ ഏക വേൾഡ് ടൂറായ യു.എ.ഇ ടൂറിന് ഞായറാഴ്ച തുടക്കം. വിവിധ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന സൈക്ലിങ് ചാമ്പ്യൻഷിപ് ദുബൈ, അബൂദബി, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നീ എമിറേറ്റുകളിലൂടെ 1045 കിലോമീറ്റർ താണ്ടി 27ന് സമാപിക്കും.
ജി.സി.സിയിലെ ഏറ്റവും വലിയ സൈക്ലിങ് ചാമ്പ്യൻഷിപ്പാണിത്. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയ ചാമ്പ്യൻഷിപ്പാണ് പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നത്. അബൂദബി സ്പോർട്സ് കൗൺസിലാണ് വേൾഡ് ടൂറിെൻറ സംഘാടകർ. ഞായറാഴ്ച റുവൈസിലാണ് തുടക്കം. ആദ്യ ഘട്ടത്തിൽ അബൂദബി വരെ 177 കിലോമീറ്ററുണ്ടാവും. രണ്ടാം ഘട്ടം ഹുദൈറിയത്ത് ഐലൻഡിലേക്കുള്ള 13 കിലോമീറ്റർ.
മൂന്നാം ഘട്ടത്തിൽ അബൂദബിയിൽനിന്ന് അൽഐനിേലക്കുള്ള 162 കിലോമീറ്ററിനിടെ ജബൽ ഹഫീതിലെ പത്ത് കിലോമീറ്റർ ദുർഘട പാത കടക്കണം.നാല്, അഞ്ച് ഘട്ടങ്ങളിൽ റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവ വഴി 374 കിലോമീറ്റർ പിന്നിടണം. ഇതിനിടയിലാണ് ജബൽ ജൈസും അൽ ബർജാൻ ദ്വീപും. ആറാംഘട്ടം ദുബൈയിൽ നടക്കും. അൽ ഖുദ്രയും, ദേരയും പാം ജുമൈറയുമെല്ലാം പിന്നിട്ട് അവസാന ദിനം തിരിച്ച് അബൂദബിയിൽ തന്നെ എത്തും. യാസ് മാളിൽ നിന്നാരംഭിച്ച് ബ്രേക് വാട്ടറിൽ അവസാനിക്കുന്ന 147 കിലോമീറ്റർ പോരാട്ടത്തിനൊടുവിൽ ടൂർ സമാപിക്കും.
നിരപ്പായ റോഡുകളിലൂടെയും ചെങ്കുത്തായ കയറ്റങ്ങളിലൂടെയും മരുഭൂമിക്ക് നടുവിലൂടെയുള്ള റോഡുകളിലൂടെയുമാണ് സൈക്ലിങ്. മുൻ ചാമ്പ്യൻ േസ്ലാവേനിയൻ താരം തദേശ് പൊഗാസർ, ബ്രിട്ടീഷ് താരം ആദം യേറ്റ്സ്, ഇറ്റാലിയൻ ചാമ്പ്യൻ വിൻസിൻസോ നിബാലി, സ്പെയിനിെൻറ അലക്സാൺേഡാ വാൽവെർദ് തുടങ്ങിയവരാണ് മെഡൽ പ്രതീക്ഷിക്കുന്ന പ്രധാന താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.