Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ഡി​ഹെ​ക്സി​ൽ വമ്പ​ൻ...

അ​ഡി​ഹെ​ക്സി​ൽ വമ്പ​ൻ ലേ​ലം

text_fields
bookmark_border
Adihex
cancel

അ​ബൂ​ദ​ബി: 21ാമ​ത് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്ട്ര ഹ​ണ്ടി​ങ് ആ​ന്‍ഡ് ഇ​ക്വേ​സ്ട്രി​യ​ന്‍ എ​ക്‌​സി​ബി​ഷ​നി​ല്‍ (അ​ഡി​ഹെ​ക്‌​സ്) വ​മ്പ​ൻ ലേ​ലം. 15 അ​റേ​ബ്യ​ന്‍ ത​ന​ത്​ ഒ​ട്ട​ക​ങ്ങ​ളെ ലേ​ല​ത്തി​ല്‍ വി​റ്റ​ത് 25 ല​ക്ഷം ദി​ര്‍ഹ​മി​ന്. ഓ​ട്ട​മ​ല്‍സ​ര​ത്തി​ല്‍ പേ​രു​കേ​ട്ട മി​ക​ച്ച ബ്രീ​ഡു​ക​ളാ​ണ് വ​ൻ​തു​ക​യ്ക്ക് ലേ​ല​ത്തി​ല്‍ വി​റ്റ​ത്. അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്‍റ​റി​ല്‍ (അ​ഡ്‌​നെ​ക്) സെ​പ്തം​ബ​ര്‍ എ​ട്ടു​വ​രെ​യാ​ണ് അ​ഡി​ഹെ​ക്‌​സ് തു​ട​രു​ക. യു.​എ.​ഇ​യു​ടെ പൈ​തൃ​ക സം​സ്‌​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യ്ക്ക​തു കൈ​മാ​റു​ന്ന​തി​നു​മൊ​ക്കെ​യാ​യാ​ണ് വ​ര്‍ഷം തോ​റും അ​ഡി​ഹെ​ക്‌​സ് സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.

യു.​എ.​ഇ​യി​ല്‍ നി​ന്നും ജി.​സി.​സി. രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് അ​ഡി​ഹെ​ക്‌​സ് വേ​ദി​യി​ലെ​ത്തി ലേ​ല​ത്തി​ലും മ​റ്റും പ​ങ്കു​ചേ​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന വാ​ശി​യേ​റി​യ ഫാ​ല്‍ക്ക​ണ്‍ ലേ​ല​ത്തി​ല്‍ അ​പൂ​ര്‍വ ഫാ​ല്‍ക്ക​ണ്‍ വി​റ്റു​പോ​യ​ത് 10 ല​ക്ഷ​ത്തി​ലേ​റെ ദി​ര്‍ഹ​ത്തി​നാ​ണ്. അ​മേ​രി​ക്ക​ന്‍ ഫാ​ല്‍ക്ക​ണാ​യ പ്യു​വ​ര്‍ ഗി​ര്‍ അ​ള്‍ട്രാ വൈ​റ്റ് ഫാ​ല്‍ക്ക​ണാ​ണ് വ​ന്‍തു​ക​യ്ക്ക് വി​റ്റു​പോ​യ​ത്. അ​ഡി​ഹെ​ക്‌​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല്‍പ്പ​ന​യാ​യി​രു​ന്നു ഇ​ത്. പ്യു​ര്‍ ഗി​ര്‍, പ്യു​ര്‍ ഗി​ര്‍ മെ​യി​ല്‍, പ്യു​ര്‍ സേ​ക​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു ബ്രീ​ഡു​ക​ളി​ലു​ള്ള വ​ള​ര്‍ത്തു ഫാ​ല്‍ക​ണു​ക​ള്‍ക്കാ​യി ആ​റു​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ലേ​ലം ന​ട​ത്തു​ക. ഏ​റ്റ​വും സൗ​ന്ദ​ര്യ​മു​ള്ള ഫാ​ല്‍ക​ണു​ക​ളു​ടെ മ​ല്‍സ​ര​വും ഇ​തി​നൊ​പ്പം ന​ട​ത്തു​ന്നു​ണ്ട്. ഉ​മ്മു​ജെ​നി​ബ ഫാം ​ന​ട​ത്തു​ന്ന ഫാ​ല്‍ക്ക​ണ്‍ ന​റു​ക്കെ​ടു​പ്പു​ക​ളും ലേ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും ഏ​റ്റ​വും വ​ലി​യ വേ​ട്ട, കു​തി​ര​സ​വാ​രി, പൈ​തൃ​ക​സം​ര​ക്ഷ​ണ പ്ര​ദ​ര്‍ശ​ന​മാ​ണി​ത്. ഫാ​ൽ​ക്ക​ൺ​റി, വേ​ട്ട​യാ​ട​ൽ, ഷൂ​ട്ടി​ങ്, ക​ട​ൽ വേ​ട്ട, കു​തി​ര​സ​വാ​രി, ഔ​ട്ട്ഡോ​ർ വി​നോ​ദം അ​ട​ക്കം 13 വ്യ​ത്യ​സ്ത സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഏ​റ്റ​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളും എ​ക്സി​ബി​ഷ​നു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

പ്രൊ​ഫ​ഷ​നൽ ഫാ​ൽ​ക്ക​ണ​ർ​മാ​രു​ടെ​യും കു​തി​ര​പ്പ​ട​യാ​ളി​ക​ളു​ടെ​യും അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ ഷോ​ക​ൾ മേ​ള​യ്ക്ക് കൊ​ഴു​പ്പേ​കു​ന്നു. സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പ​ര​മ്പ​രാ​ഗ​ത പ്ര​ക​ട​ന​ങ്ങ​ൾ, ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും മേ​ള​യി​ൽ ഒ​രു​ക്കു​ന്നു.

44ല്‍ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 680നു ​മേ​ല്‍ ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ര്‍ശം 65000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് അ​ഡ്നെ​കി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ദ​ര്‍ശ​ക​രു​ടെ എ​ണ്ണം, സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം, രാ​ജ്യ​ങ്ങ​ള്‍, പ്ര​ദ​ര്‍ശ​ന സ്ഥ​ല​ത്തി​ന്‍റെ വ​ലി​പ്പം, പ്ര​ദ​ര്‍ശി​പ്പി​ച്ചി​രി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി എ​ല്ലാ വി​ധ​ത്തി​ലും ബൃ​ഹ​ത്താ​യ പ്ര​ദ​ര്‍ശ​ന​മാ​ണി​ത്.

വേ​ട്ട, കു​തി​ര​യോ​ട്ടം, മ​റ്റ് പ​ര​മ്പ​രാ​ഗ​ത കാ​യി​ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സ​ജ്ജീ​ക​രി​ക്കു​ക. ഫാ​ല്‍ക്ക​ണു​ക​ള്‍, കു​തി​ര​ക​ള്‍, ഒ​ട്ട​ക​ങ്ങ​ള്‍, സ​ലൂ​കി എ​ന്നി​വ​യു​ടെ ലേ​ല​വും സൗ​ന്ദ​ര്യ മ​ല്‍സ​ര​വും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ അ​ര​ങ്ങേ​റും. വേ​ട്ട​യാ​ട​ല്‍, ക്യാം​പി​ങ്, ക്യാം​പി​ങ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, വേ​ട്ട​യാ​ടു​ന്ന​തി​നു​ള്ള തോ​ക്കു​ക​ള്‍, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സാം​സ്‌​കാ​രി​ക പൈ​തൃ​കം, മ​ല്‍സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, മ​റൈ​ന്‍ സ്പോ​ര്‍ട്സ് തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യാ​ണ് അ​ഡി​ഹെ​ക്സ് പ്ര​ദ​ര്‍ശ​നം ശ്ര​ദ്ധ​യൂ​ന്നി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auctionADIHEX 2024
News Summary - Big auction at Adihex
Next Story