ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്
text_fieldsദുബൈ: കോവിഡ് പ്രതിസന്ധി മറികടന്ന് ദുബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിപ്പ്.ജൂണിൽ ആറായിരത്തിലേറെ ഇടപാടുകളിലൂടെ 14.79 ബില്യൺ ദിർഹമിെൻറ ബിസിനസാണ് മേഖലയിൽ നടന്നതെന്ന് ദുബൈ ലാൻഡ് വിഭാഗത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ എട്ടു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തുകയുടെ ഇടപാടാണ്. മേയിലെ ഇടപാടുകളേക്കാൾ 44 ശതമാനത്തിലേറെ വർധനവാണ് ജൂണിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ ഇടപാടുകളേക്കാൾ 173 ശതമാനത്തിെൻറ വളർച്ചയാണ്. വില്ലകൾക്കാണ് കൂടുതൽ ആവശ്യക്കാർ. ഇതിൽ ഗ്രീൻ കമ്യൂണിറ്റി, മുഹമ്മദ് ബിൻ റാശിദ് സിറ്റി, ദുബൈ ഹിൽസ് എസ്റ്റേറ്റ്, അറേബ്യൻ റേഞ്ചേഴ്സ് 3 തുടങ്ങിയവയാണ് ഇടപാടുകാർ കൂടുതൽ താൽപര്യപ്പെടുന്ന മേഖലകൾ. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ വിൽപനയേക്കാൾ വർധന രേഖപ്പെടുത്തിയത് മഹാമാരിക്ക് ശേഷം റിയൽ എസ്റ്റേറ്റ് മേഖല തിരിച്ചുവരുന്നതിെൻറ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
വാക്സിനേഷനിൽ ഏറെ മുന്നോട്ടുപോയതും എക്സ്പോ അടക്കമുള്ള ലോകോത്തര പരിപാടികളും സാമ്പത്തികമേഖലയുടെ ഉണർവിലേക്ക് നയിക്കുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.