ഊർജയിതര മേഖലയിൽ വൻ കുതിപ്പ്
text_fieldsദുബൈ: യു.എ.ഇയിലും സൗദിയിലും ഊർജയിതര സ്വകാര്യ മേഖലയിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുമ്പോഴും യു.എ.ഇയിൽ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗസ്റ്റിലെ കണക്കാണ് അധികൃതർ പുത്തുവിട്ടത്. ആഗസ്റ്റിൽ യു.എ.ഇയിലെ പർച്ചേസ് മാനേജ് ഇൻഡക്സ് 56.7 ആണ്. ജൂലൈയിൽ ഇത് 55.4 ആയിരുന്നു.
ഊർജയിതര മേഖലയിലെ ഇടപാടുകൾ വർധിച്ചതാണ് ഈ വളർച്ചക്ക് കാരണം. മുൻകാലങ്ങളിൽ യു.എ.ഇ ഏറ്റവും കൂടുതൽ ഇടപാട് നടത്തിയിരുന്നത് ഊർജ മേഖലയിലായിരുന്നു. ഊർജയിതര മേഖലയിലെ കൂടുതൽ സഹകരണത്തിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചതും കുതിപ്പിന് വേഗം പകർന്നു. ഈ വർഷം യു.എ.ഇയിലെ സാമ്പത്തിക മേഖല 4.2 ശതമാനം വളർച്ചയിലെത്തുമെന്നാണ് ഐ.എം.എഫിന്‍റെ കണക്കുകൂട്ടൽ.
അതേസമയം, രാജ്യത്തെ പണപ്പെരുപ്പനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവുമാണ്. ഈ വർഷം ആദ്യ പാദത്തിൽ 3.3. ശതമാനമാണ് പണപ്പെരുപ്പം. ഈ വർഷം ശരാശരി 2.7 ശതമാനത്തിൽ നിൽക്കുമെന്നാണ് സെൻട്രൽ ബാങ്കിന്‍റെ വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യു.എ.ഇയിൽ പണപ്പെരുപ്പം അഞ്ചിന് മുകളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.