യു.എ.ഇയുടെ എണ്ണ ഇതര വ്യാപാരത്തിൽ വൻ കുതിപ്പ്
text_fieldsദുബൈ: എണ്ണയില്ലെങ്കിൽ ഗൾഫ് ഇല്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ എണ്ണ ഇതര വരുമാനം ഗണ്യമായുയർത്തി യു.എ.ഇ കഴിഞ്ഞ വർഷം എണ്ണ ഇതര വിദേശ വ്യാപാരത്തിെൻറ മൂല്യം 1.403 ദിർഹം ട്രില്യൺ ആയി ഉയർന്നു.
ഫെഡറൽ സെൻറർ ഫോർ കോമ്പറ്റീറ്റിവിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (എഫ്.സി.എസ്.എ) പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2019ലെ അവസ്ഥയുമായി താരതമ്യം ചെയ്യുേമ്പാൾ പത്ത് ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2020ലെ മൊത്തം വ്യാപാര ഇറക്കുമതി 785.1 ബില്യൺ ദിർഹമിലെത്തി. മൊത്തം ചരക്ക് വ്യാപാരത്തിെൻറ 56 ശതമാനം ആണിത്.
26 ശതമാനം റീ -എക്സ്പോർട്ടും നടന്നു. യു.എ.ഇയുമായുള്ള വ്യാപാരത്തിൽ ചൈന തന്നെയാണ് മുമ്പിൽ. 174 ബില്യൺ ദിർഹമിെൻറ ഇടപാടാണ് ചൈനയുമായി നടന്നത്.
രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയുമായി 104 ബില്യൺ ദിർഹം, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമായി 102.5 ബില്യൺ ദിർഹമിെൻറയും ഇടപാട് രേഖപ്പെടുത്തി. 80.2 ബില്ല്യൺ ദിർഹമുള്ള അമേരിക്ക നാലാം സ്ഥാനത്തും 53 ബില്യൺ ദിർഹമുള്ള ഇറാഖ് അഞ്ചാം സ്ഥാനത്തുമുണ്ട്. യു.എ.ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിെൻറ 36.6 ശതമാനവും ഈ അഞ്ച് രാജ്യങ്ങളുടേതാണ്. കയറ്റുമതിയിൽ സ്വിറ്റ്സർലൻഡും ഇറക്കുമതിയിൽ ചൈനയുമാണ് യു.എ.ഇയുടെ അടുത്ത സുഹൃത്തുക്കൾ. 29.2 ബില്യൺ ദിർഹമിെൻറ ഉൽപന്നങ്ങളാണ് സ്വിറ്റ്സർലൻഡിൽ നിന്ന് ഇറക്കുമതി ചെയ്തത്.
എണ്ണ ഇതര കയറ്റുമതിയിൽ 11.5 ശതമാനവും സ്വിറ്റ്സർലൻഡിലേക്കാണ്. സൗദി 25.6 ബില്യൺ, ഇന്ത്യ 19.7 ബില്യൺ, തുർക്കി 18.4 ബില്യൺ എന്നിവരാണ് പിന്നാലെയുള്ളത്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തത് 144.4 ബില്യൺ ദിർഹമിെൻറ എണ്ണ ഇതര ചരക്കാണ്. യു.എസ് 60.5, ഇന്ത്യ 60.5, ജപ്പാൻ 34.7 എന്നിവയാണ് ഇറക്കുമതിയിൽ ഒപ്പമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.